Sunday December 04, 2016
Latest Updates

20 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെയും അയര്‍ലണ്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടി

20 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെയും അയര്‍ലണ്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടി

ഡബ്ലിന്‍ : കടക്കെണിയും സാമ്പത്തിക അരക്ഷിതാവസ്ഥയും ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരെ സഹായിക്കാനുള്ള നീക്കത്തില്‍ അയര്‍ലണ്ടുകാര്‍ എത്രയോ ഉല്‍സുകരാണെന്നു കാണണമെങ്കില്‍ ഗ്രീന്‍ പാര്‍ട്ടിക്കാരെ കാണണം . 20 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെയും അയര്‍ലണ്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി താമസിപ്പിക്കണമെന്നാണ്‌ ഗ്രീന്‍ പാര്‍ട്ടി ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .

സിറിയ പോലെ കഷ്ടത അനുഭവിക്കുന രാജ്യങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ അയര്‍ലണ്ട് ഗവണ്മെന്റ് മനുഷത്വപരമായ തീരുമാനങ്ങള്‍ എടുക്കണമെന്നും അതനുസരിചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റു രാജ്യങ്ങള്‍ക്ക് കൂടി മാതൃകയാവണമെന്നും ഗ്രീന്‍ പാര്‍ട്ടി നേതാവ് മക്ലേന്‍ നൂനന്‍ അഭിപ്രായപെട്ടു

ഇതിനുമുന്‍പും അയര്‍ലണ്ട് ഇത്തരത്തിലുള്ള മനുഷത്വപരമായ കാര്യങ്ങള്‍എറ്റെടുത്തു ചെയ്തിട്ടുണ്ട്.2007 -ല്‍ സുഡാനില്‍ ഇടപെട്ടു നടപ്പാക്കിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിന് ഉദാഹരണമാണ്‌ ഗ്രീന്‍ പാര്‍ട്ടി വ്യക്താവ് പറഞ്ഞു

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളില്‍ പകുതിയോളം കുട്ടികളാണെന്ന്‍ യു.എന്‍. കണക്കുകള്‍ വ്യക്തമാക്കുന്നു. സുരക്ഷതേടിയും ആക്രമണങ്ങളില്‍ ഭീതിപൂണ്ടുമാണ് കുട്ടികള്‍ വീടും നാടും വിട്ട് ദൂരെസ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നതെന്നും പറയപ്പെടുന്നു

ഭൂരിപക്ഷം സിറിയക്കാരും തുര്‍ക്കി, ലെബനന്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.

അതിര്‍ത്തി കടന്ന് പോകുന്ന സിറിയന്‍ അഭയാര്‍ഥികള്‍

അതിര്‍ത്തി കടന്ന് പോകുന്ന സിറിയന്‍ അഭയാര്‍ഥികള്‍

വീടും നാടും നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളില്‍ അഭയം നേടുന്ന സിറിയന്‍കുട്ടികളുടെ ജീവനും ഭാവിക്കും വേണ്ടിയുള്ള ഉത്തരവാദിത്വം എറ്റെടുക്കുമെന്ന് ഐക്യ രാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്

Scroll To Top