Saturday February 25, 2017
Latest Updates

2.6 കോടി ആഴ്ച്ച ശമ്പളമുള്ള മനുഷ്യന്‍ !

2.6 കോടി ആഴ്ച്ച ശമ്പളമുള്ള മനുഷ്യന്‍ !

മാഡ്രിഡ്: ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ട്രാന്‍സ്‌ഫെര്‍ സീസണ്‍ അവസാനിക്കുന്ന ദിവസം ബെയിലിനെ റയല്‍ കരാര്‍ ചെയ്തു . അതും 8.53കോടി പൌണ്ട് (886 കോടി) എന്ന റെക്കോര്‍ഡ് തുകയ്ക്ക്.

ആറു വര്‍ഷത്തെ കരാറില്‍ ഈ 24കാരന്റെ ഒരാഴ്ചത്തെ ശമ്പളം 2.6 കോടി. ലോകത്തെ ഏറ്റവും കരുത്തനായ ഫോര്‍വേര്‍ഡര്‍ റയല്‍ മാഡ്രിഡിന്റെ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോര്‍ഡാണ്‍ ബെയില്‍
തകര്‍ത്തത് .

baleകഴിഞ്ഞ സീസണ്‍ അവസാനിച്ചത് മുതല്‍ റയല്‍ ബെയിലിനു വേണ്ടി വലവീശി തുടങ്ങിയിരുന്നു. ഒടുവില്‍ ടോട്ടന്‍ ഹാമിനേ പോലും ഞെട്ടിച്ച വിലയില്‍ ആറുവര്‍ഷത്തെ കരാറിലാണ് വെയില്‍സ് താരത്തെ സ്പാനിഷ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 26 ഗോളുകള്‍ നേടിയത് വഴി പ്രോഫെഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷനും ഫുട്ബാള്‍ നിരീക്ഷകരും പ്ലയെര്‍ ഓഫ് ദ ഇയര്‍ ആയി ബെയിലിനെ തിരഞ്ഞെടുത്തിരുന്നു.

‘ഓരോ കളിക്കാരും കൂടുമാറുമ്പോള്‍ തങ്ങളുടെ ബാല്യകാല സ്വപ്നം
പൂവണിഞ്ഞെന്നു പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം റയലിന് വേണ്ടി കളിക്കുക എന്നത് സ്വപ്ന സാഫല്യമാണ് , ടോട്ടന്‍ ഹാമിന് എന്റെ ഹൃദയത്തില്‍ എപ്പോഴും സ്ഥാനമുണ്ടാകും. ജീവിതത്തിലെ അടുത്ത ആകാംഷ നിറഞ്ഞ അധ്യായത്തിലേക്കാണ് താനിപ്പോള്‍ കടന്നിരിക്കുനതെന്നും ബെയില്‍ പറഞ്ഞു.

Scroll To Top