Monday December 05, 2016
Latest Updates

2 ജി, കല്‍കരിപ്പാടം അഴിമതികള്‍ മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയെന്ന് മുന്‍ സി എ ജി വിനോദ് റായ്

2 ജി, കല്‍കരിപ്പാടം അഴിമതികള്‍ മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയെന്ന് മുന്‍ സി എ ജി വിനോദ് റായ്

ന്യൂഡല്‍ഹി: 2 ജി കല്‍ക്കരിപ്പാടം അഴിമതികളില്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കിക്കൊണ്ട് മുന്‍ സി എ ജി വിനോദ് റായ് രംഗത്ത്. 2 ജി, കല്‍ക്കരി അഴിമതികള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അറിയാമായിരുന്നെന്ന് വിനോദ് റായ് പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് മന്‍മോഹന്‍ സിങ്ങിന്റെ പേര് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വിനോദ് റായ് പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിനോദ് റായ്യുടെ വെളിപ്പെടുത്തല്‍. അഴിമതികള്‍ സംബന്ധിച്ച് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി, വാണിജ്യമന്ത്രി കമല്‍നാദ് എന്നിവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മന്‍മോഹന്‍ സിങ്ങ് അവഗണിച്ചുവെന്നും വിനോദ് റായ് വെളിപ്പെടുത്തി. 2 ഇടപാടുമായി ബന്ധപ്പെട്ടു മന്ത്രി എ രാജ എല്ലാ കത്തുകളും അയച്ചത് പ്രധാനമന്ത്രിക്കാണ്. അവയ്‌ക്കെല്ലാം മന്‍മോഹന്‍ മറുപടി നല്‍കുകയും ചെയ്തു.

എന്നാല്‍ താന്‍ അയച്ച കത്തുകള്‍ക്കൊന്നും മറുപടി ഉണ്ടായില്ലെന്നും വിനോദ് റായ് പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിലും എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലും അഴിമതി നടന്നു മന്‍മോഹന്‍ സിങ്ങിന് തടയാമായിരുന്ന ഈ അഴിമതി തടയാന്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും മുന്‍ സി എ ജി ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് ആരോപണം തള്ളി. വിനോദ് റായ് പൊതുസംവാദത്തിന് തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Scroll To Top