Monday December 05, 2016
Latest Updates

1963 മോഡല്‍ ഫെറാറെ 250 ജിടിഒ:വില 38 മില്ല്യന്‍ യൂറോ

1963 മോഡല്‍ ഫെറാറെ 250 ജിടിഒ:വില 38 മില്ല്യന്‍ യൂറോ

കേട്ടാല്‍ പഴഞ്ചന്‍ , വിലയോ 38 മില്ലയന്‍ യൂറോ. 1963 മോഡല്‍ ഫെറാറെ 250 ജിടിഒ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിലയുള്ള കാറായി മാറിയിരിക്കുകയാണ്.

ചുവപ്പു നിറത്തോടുകൂടിയ ഈ പഴയ മോഡല്‍ ഫെറാറെ കാറിന്റെ മുന്‍ ഉടമസ്ഥന്‍ കണക്റ്റികട്ടുകാരനായ പോള്‍ പപ്പല്ലാര്‍ഡോ തന്റെ കാര്‍ 52മില്ല്യണ്‍ ഡോളറിന്, അതായത് 38 മില്ല്യണ്‍ യൂറോയ്ക്ക് ഒരു സ്പാനിഷ്‌കാരന് വില്‍ക്കുകയായിരുന്നുവെന്ന് മൂന്ന് വ്യാപാരി പ്രമുഖര്‍ സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മറ്റൊരു ഫറാറെ 250ന് ലഭിച്ചതിനെക്കാളും 49ശതമാനത്തിന്റെ വിലവര്‍ദ്ധനവാണ് ഈ വില്‍പ്പനയില്‍ കണക്കാക്കുന്നത്.
1950കളിലെയും 1960കളിലെയും ഫറാറെകളെ പോലുള്ള ക്ലാസിക് കാറുകളുടെ വില ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

1974ലാണ് പപ്പല്ലാര്‍ഡോ ഫറാറെ 250 വാങ്ങിയത്. 2002ല്‍ നടന്ന ലെ മാന്‍സ് ക്ലാസിക് പോലുള്ള ചരിത്രത്തിലിടം നേടിയ പല കാറോട്ട മത്സരങ്ങളിലും ഈ കാര്‍ വിരുതനും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

250 ജിടിഒ ഫെറാറെ നിര്‍മ്മിച്ചത് 1962ലാണെന്നാണ് റിപ്പോര്‍ട്ട്. 24മണിക്കൂര്‍ ലെ മാന്‍സ് റെയ്‌സിനു വേണ്ടിയും മറ്റ് കാറോട്ടമത്സരങ്ങള്‍ക്കും വേണ്ടിയാണ് ഇവ നിര്‍മ്മിച്ചത്.

2012ല്‍ മറ്റൊരു ഫെറാറെ 35 മില്ല്യണ്‍ യൂറോയ്ക്കാണ് വില്‍പ്പന നടത്തിയത്.
മത്സര ചരിത്രത്തില്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് 1963ലെ ടുര്‍ ഡി ഫ്രാന്‍സ് കാറോട്ട മത്സരത്തില്‍ ജിടിഒടെ വിജയിപ്പിച്ചത് ജീന്‍ ഗിച്ചറ്റ് എന്ന ഫ്രഞ്ച് െ്രെഡവറാണ്. ഇപ്പോള്‍ പലരും ഇത്തരം കാറുകള്‍ വാങ്ങുന്നത് ഭാവിയിലെ സ്വപ്‌നവില ഓര്‍ത്തു തന്നെയാണ്.

Scroll To Top