Sunday December 04, 2016
Latest Updates

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യപോരാട്ടം ഇന്ത്യയ്ക്ക് പ്രചോദനമായെന്ന് മുന്‍ വിദേശകാര്യമന്ത്രി

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യപോരാട്ടം ഇന്ത്യയ്ക്ക് പ്രചോദനമായെന്ന് മുന്‍ വിദേശകാര്യമന്ത്രി

ഡബ്ലിന്‍:1916ല്‍ ആരംഭിച്ച അയര്‍ലണ്ടിലെ സ്വാതന്ത്ര്യമുന്നേറ്റം ഇന്ത്യയുടെ സ്വാതന്ത്യസമരത്തിന് കരുത്തു പകര്‍ന്ന പ്രചോദനമായെന്ന് ഇന്ത്യയുടെ മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
ഡബ്ലിന്‍ യൂ സി ഡിയില്‍ ഇന്നലെ ആരംഭിച്ച ഐറിഷ് സ്വാതന്ത്ര്യ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഐറിഷ് സ്വാതന്ത്ര്യ മുന്നേറ്റം ഇന്ത്യന്‍ നേതാക്കളെ ആവേശം കൊള്ളിച്ചു.ഇന്ത്യയുടെ സമരത്തില്‍ അക്കാലത്ത് ഇന്ത്യയില്‍ സൈനീകരായി ഉണ്ടായിരുന്ന ആയിരക്കണക്കിന് പേര്‍ പിന്തുണ നല്കുകയും ചെയ്തു.’ഇരു രാജ്യങ്ങളും അക്കാലത്ത് സഹോദരനിര്‍വിശേഷമായ സ്‌നേഹം പങ്കു വെച്ചിരുന്നു.അദ്ദേഹം പറഞ്ഞു.

ഓ റേലി ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി മൈക്കിള്‍ ഡി ഹിഗിന്‍സ്,ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് താബോ മ്ക്ബ്ബി,ടാന്‍സിയായുടെ മുന്‍ പ്രസിഡണ്ട് ബഞ്ചിമിന്‍ മക്‌പേ തുടങ്ങി എഴുനൂറോളം പേര്‍ പങ്കെടുത്തു.

Scroll To Top