Thursday December 08, 2016
Latest Updates

19 യൂറോയ്ക്ക് ഒരു മാസം ബാറ്ററി ബായ്ക്കപ്പുള്ള ‘നോക്കിയ’ ഫോണ്‍ ഐറിഷ് വിപണിയില്‍

19 യൂറോയ്ക്ക് ഒരു മാസം ബാറ്ററി ബായ്ക്കപ്പുള്ള ‘നോക്കിയ’ ഫോണ്‍ ഐറിഷ് വിപണിയില്‍

ഡബ്ലിന്‍: അപ്രതീക്ഷിതമായി മൊബൈല്‍ ഫോണിലെ ചാര്‍ജ് തീരുന്നത് ദീര്‍ഘദൂര യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായി ഒരു മാസം ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ ഐറിഷ് വിപണിയില്‍. ‘നോക്കിയ 130 ‘ആണ് ഈ ഫോണ്‍. 19 യൂറോയാണ് ഇതിന്റെ വില. വിലയേറിയ സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ഒരു ഫോണ്‍ കൂടി ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ ബജറ്റ് ഫോണ്‍ നോക്കിയ വിപണിയില്‍ എത്തിച്ചത്. 36 ദിവസമാണ് കമ്പനി ബാറ്ററി ബാക്കപ്പ് അവകാശപ്പെടുന്നത്.

നോക്കിയ 130 ല്‍ ടച്ച് ആപ്ലിക്കേഷനുകള്‍ ഒന്നും പിന്തുണയ്ക്കില്ല. ടച്ച് സ്‌ക്രീന്‍ സൗകര്യവുമില്ല. എന്നാല്‍ സിനിമ കാണാനും സംഗീതം ആസ്വദിക്കാനും സൌകര്യമുണ്ട്. മെമ്മറി കാര്‍ഡ് ഇടാവുന്ന ഫോണാണ് ഇത്. അയര്‍ലണ്ടിലെ മൂന്നില്‍ രണ്ട് പേരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. സൌകര്യങ്ങള്‍ കുറഞ്ഞ ഫോണുകള്‍ക്ക് അയര്‍ലണ്ടില്‍ ജനപ്രീതി കുറഞ്ഞു വരുന്ന സാഹചര്യത്തിലും നോക്കിയ സധൈര്യം ‘നോക്കിയ 130 ‘വിപണിയില്‍ ഇറക്കുകയായിരുന്നു.

ഒരു ദിവസം തന്നെ ഒന്നിലധികം തവണ ചാര്‍ജ് ചെയ്യണ്ടി വരുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന കാര്യം. എന്നാല്‍ ഒരു മാസം ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന ഫോണ്‍ വിപണിയില്‍ എത്തിയതോടെ രണ്ടാം ഫോണായി കൂടുതല്‍ പേര്‍ നോക്കിയ തെരഞ്ഞെടുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മൈക്രോസോഫ്റ്റുമായി ലയിച്ച നോക്കിയ ലുമിയഉള്‍പ്പെടെയുള്ള വില കൂടിയ
ബ്രാന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബജറ്റ് ഫോണുമായി രംഗത്ത് വന്നത്.

Scroll To Top