Monday August 20, 2018
Latest Updates

181-W-181: വാട്ടര്‍ഫോര്‍ഡിലെ ഈ ഫാന്‍സി നമ്പര്‍ ഇനി ജോര്‍ജുകുട്ടിയ്ക്ക് സ്വന്തം !

181-W-181: വാട്ടര്‍ഫോര്‍ഡിലെ ഈ ഫാന്‍സി നമ്പര്‍ ഇനി ജോര്‍ജുകുട്ടിയ്ക്ക് സ്വന്തം !

വാട്ടര്‍ഫോര്‍ഡ് :വിലകൂടിയ വാഹനങ്ങള്‍ക്ക് എന്തുവിലയും നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുക എന്നത് കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളായിരുന്നെങ്കില്‍ ഇന്ന് നമ്മുടെ അയര്‍ലണ്ടിലും അതിന് പുതുമകളൊന്നുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് വാട്ടര്‍ഫോര്‍ഡിലെ മലയാളി പി എം ജോര്‍ജ് കുട്ടി.

അയര്‍ലണ്ടിലെ മോട്ടര്‍വാഹനവകുപ്പിന്റെ 2018 ലെ വാട്ടര്‍ഫോര്‍ഡ് മേഖലയില്‍ നിന്നുള്ള ഫാന്‍സി നമ്പറായ 181-W-181 അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യകാല അംഗങ്ങളില്‍ ഒരാളും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെയും വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെയും മുന്‍ സെക്രട്ടറിയും ആലപ്പുഴ സ്വദേശിയുമായ P.M.ജോര്‍ജ്ജ്കുട്ടി നേടിയത് നിരവധി ആളുകളുമായി മത്സരിച്ചാണ്.ആയിരത്തോളം യൂറോ ചിലവഴിച്ചാണ് പുതിയ സീരിസിലുള്ള ആകര്‍ഷകമായ ഫാന്‍സി നമ്പര്‍ ലഭിക്കാനായുള്ള മത്സരത്തില്‍ ജോര്‍ജുകുട്ടി പങ്കെടുത്തത്.സുദീര്‍ഘമായ നടപടിക്രമങ്ങളാണ് ഇതിനായി ഉണ്ടായിരുന്നതെന്ന് ജോര്‍ജ് കുട്ടി പറയുന്നു.നവംബറില്‍ തന്നെ ഇതിനായി അപേക്ഷിച്ചു.ഡിസംബര്‍ മധ്യത്തോടെ അപേക്ഷകരുടെ എണ്ണം കൂടിയതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

വെക്സ്ഫോര്‍ഡ് മോട്ടര്‍വാഹനവകുപ്പ് ഓഫീസ്സില്‍ വെച്ച് വാശിയേറിയ നറുക്കെടുപ്പിലൂടെയാണ് തന്റെ പുതിയ കാറിന് ഈ ചെറീഷ് നമ്പര്‍ സ്വന്തമാക്കിയത്. ഭാര്യ ലിജി ജോ4ജ്, മക്കളായ ബ്ലെസി, ക്രിസ്റ്റി, പാട്രിക് എന്നിവരോടൊപ്പം വാട്ടര്‍ഫോര്‍ഡില്‍ സ്ഥിരതാമസക്കാരനാണ് ഇദ്ദേഹം. പൗരപ്രമുഖരും വ്യവസായികളും ഓരോ വര്‍ഷങ്ങളിലും കരസ്ഥമാക്കിയിരുന്ന ഫാന്‍സി നമ്പര്‍ 2018 ല്‍ സ്വന്തമാക്കിയ വാട്ടര്‍ഫോര്‍ഡിന്റെ സ്വന്തം ജോര്‍ജ്ജ്കുട്ടി 181-W-181 എന്ന നമ്പറുമായി ഇനി വാട്ടര്‍ഫോര്‍ഡിന്റെ നിരത്തിലൂടെ നീങ്ങുന്നത് നമ്മള്‍ക്ക് കാണാം!

 

Scroll To Top