Friday December 09, 2016
Latest Updates

18 എഗെയ്ന്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ലെന്ന് അപര്‍ണ ഗോപിനാഥ്

18 എഗെയ്ന്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ലെന്ന് അപര്‍ണ ഗോപിനാഥ്

18 എഗെയ്ന്‍ വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ലെന്ന് ചലച്ചിത്രതാരം അപര്‍ണ ഗോപിനാഥ്. 2011 വജൈനല്‍ ടൈറ്റനിംഗ് ജെല്ലിന്റെ പരസ്യം പുറത്തിറങ്ങിയത്. അന്ന് ഇന്ത്യയില്‍ ഏറെ വിവാദമായ ഒരു പരസ്യമായിരുന്നു അത്. വിദേശ മാധ്യമങ്ങളിലും പരസ്യം ചര്‍ച്ചയായി.

വിവാദങ്ങള്‍ എല്ലാം കെട്ടടങ്ങി ഏറെക്കുറെ വിസ്മൃതിയിലായ പരസ്യം കഴിഞ്ഞ ദിവസം വീണ്ടും ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് അപര്‍ണ ഗോപിനാഥ് പരസ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് പ്രതികരിച്ചത്. പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ അപര്‍ണ സിനിമയില്‍ പ്രവേശിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലെ ചില പോസ്റ്റുകളിലൂടെയാണ് പരസ്യത്തിലെ നായിക അപര്‍ണയായിരുന്നെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്.

ഇതോടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി. പരസ്യം ചെയ്യുമ്പോള്‍ താന്‍ അത്ര അറിയപ്പെട്ടിരുന്നില്ല. ഇന്ന് താനൊരു സിനിമാ നടിയാണ്. ഇതിനാലാണ് പരസ്യത്തിന്റെ പേരില്‍ ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്നും അപര്‍ണ്ണ പറഞ്ഞു. 18 എഗെയ്ന്‍ പരസ്യത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും അപര്‍ണ പറഞ്ഞു. എബിസിഡി, ബൈസിക്കിള്‍ തീവ്‌സ്, മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പ് തുടങ്ങിയ സിനിമകളിലെ നായികയാണ് അപര്‍ണ ഗോപിനാഥ്.

Scroll To Top