Saturday February 25, 2017
Latest Updates

ഗ്രാമ മേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ നിരക്ക് വര്‍ദ്ധിക്കും

ഗ്രാമ മേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ നിരക്ക് വര്‍ദ്ധിക്കും

കോര്‍ക്ക് : അയര്‍ലണ്ടില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ നിരക്ക് വര്‍ദ്ധിക്കും. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്രോഡ്ബാന്‍ഡ് സ്‌കീമിലെ കണക്ഷനുകള്‍ക്കാണ് നിരക്ക് വര്‍ദ്ധിക്കുക. ഇര്‍കോം സേവനം ലഭ്യമല്ലാത്ത ഗ്രാമീണമേഖലകളിലാണ് നിലവില്‍ ഈ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. റൂറല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതോടെയാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങിയത്. റൂറല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 180 യൂറോ വരെ നിരക്ക് വര്‍ദ്ധിക്കുമെന്നാണ് സൂചന.

ഗാല്‍വെ, മേയോ, കോര്‍ക്ക്, കെറി എന്നിവടങ്ങളെയാകും പ്രധാനമായും നിരക്ക് വര്‍ദ്ധന ബാധിക്കുക. ഈ മേഖലകളില്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് അല്ലാതെ മറ്റ് സര്‍വീസുകള്‍ ലഭ്യമല്ല. നിരക്ക് വര്‍ദ്ധന ഈ മേഖലയിലെ ഇന്റര്‍നെറ്റ്
ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. ഡൊണെഗല്‍, ക്ലെയര്‍, ടിപ്പെററി, ലിമെറിക്കിലെ ചില റൂറല്‍ മേഖലകള്‍ തുടങ്ങിയ മേഖലകളിലെയും ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ നിരക്ക് വര്‍ദ്ധന ബാധിക്കും.

ചെറു നഗരങ്ങള്‍ക്കും ഗ്രാമീണ മേഖലകള്‍ക്കുമായി സര്‍ക്കാര്‍ നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ലെ ഈ പദ്ധതി തുടങ്ങൂ. ഈ പദ്ധതിയുടെ പ്ലാന്‍ വിശദാംശങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ നിരക്ക് വര്‍ദ്ധന വീടുകളും ബിസിനസ് സ്ഥാപനങ്ങളുമായി 600,000 ഉപഭോക്താക്കളെയെങ്കിലും
ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top