Saturday December 03, 2016
Latest Updates

170 മില്ല്യന്റെ വികസന പദ്ധതിയുമായി മൈക്രോസോഫ്റ്റ് ഡബ്ലിനില്‍

170 മില്ല്യന്റെ വികസന പദ്ധതിയുമായി മൈക്രോസോഫ്റ്റ് ഡബ്ലിനില്‍

ഡബ്ലിന്‍: ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റര്‍ വികസിപ്പിക്കുന്നതിനായി മൈക്രോ സോഫ്റ്റ് പദ്ധതിയിടുന്നു. ഏകദേശം 170 മില്ല്യന്‍ യൂറോയാണ് മൈക്രോസോഫ്റ്റ് ഡാറ്റാ സെന്റര്‍ വികസനത്തിനായി മാറ്റി വെക്കാന്‍ പോകുന്നത്. യൂറോപ്, ആഫ്രിക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇപ്പോള്‍ വികസനം.
ഡാറ്റാ സെന്റര്‍ വികസിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി കെട്ടിട വികസന സമയത്ത് ഏകദേശം 380തോളം നിര്‍മ്മാണ തൊഴിലുകളാണ് ഉണ്ടാവുക. കൊണ്ടോല്‍കിനില്‍ ഇതിനകം തന്നെ കമ്പനി ഇതിന്റെ പ്രാരംഭഘട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഡാറ്റാ സെന്ററിന്റെ വികസനം പൂര്‍ത്തിയാവുന്നതോടെ ഇപ്പോഴുള്ള 80ഓളം ഉദ്യോഗാര്‍ത്ഥികളുടെ കൂടെ 20പേരെ കൂടി ചേര്‍ക്കപ്പെടുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചത്.
15,700റോളം സ്‌ക്വയര്‍മീറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന ഫ്‌ലോര്‍ ഏരിയ 54,255 സ്‌ക്വയര്‍ മീറ്ററിലേക്ക് വികസിപ്പിക്കും. കമ്പനിയുടെ ടോട്ടല്‍ ഇന്‍വെസ്റ്റ്‌മെന്റ് 594 മില്ല്യന്‍ യൂറോ ആക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഡാറ്റാ സെന്ററിനായി നടത്തുന്ന രണ്ടാമത് വികസന പദ്ധതിയാണ് ഇത്.
മികച്ച ക്ലൗഡ് സെന്ററുകളെ സ്വീകരിക്കുന്നതിലും ഡാറ്റാ സെന്റര്‍ ഇന്‍വെസ്റ്റ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിലും അയര്‍ലണ്ട് എന്നും മുന്നിലായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് വികസന തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഉപപ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ പറഞ്ഞു.
മൈക്രോസോഫ്റ്റ് എ്‌നും അയര്‍ലണ്ടിന്റെ ഈ വ്യവസ്ഥിതികള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും യുഎസിനു വെളിയിലായി അവരുടെ ആദ്യത്തെ മെഗാ ഡാറ്റാ സെന്റര്‍ തന്നെ അവര്‍ സ്ഥാപിച്ചുവെന്നും ഇമന്‍ ഗില്‍മോര്‍ കൂട്ടിച്ചേര്‍ത്തു.

മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് സെന്ററുകളായ ഓഫീസ് 365, ബിങ്ങ്, സ്‌കൈപ്, എക്‌സ്‌ബോക്‌സ് ലൈവ്, വിന്‍ഡോസ് എഷ്വര്‍സ് എന്നിവ തങ്ങളുടെ അടിത്തറ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വികസന പദ്ധതിക്ക് കമ്പനി തയ്യാറായതെന്ന് മൈക്രോസോഫ്റ്റ് അയര്‍ലണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ കാത്രിയോന ഹല്ലഹാന്‍ പറഞ്ഞു.
അയര്‍ലണ്ടിലും യൂറോപ്പിലും തുടര്‍ന്നു നടത്താന്‍ പോകുന്ന ഇന്‍വെസ്റ്റ്‌മെന്റിന്റെയും വികസനപദ്ധതികളുടെയും തുടക്കമാണെന്ന് ഹല്ലഹാന്‍ കൂട്ടിച്ചേര്‍ത്തു.

ക്ലൗഡ് കംപ്യബട്ടിംഗിന്റെ കേന്ദ്രമായി മാറിയിരിക്കുന്ന അയര്‍ലണ്ടിനു വേണ്ടിയുള്ള ഒരു പ്രോത്സാഹനം കൂടിയാണ് ഇതെന്ന് ഐഡിഎ ചീഫ് എക്‌സിക്യുട്ടീവ് ബാരി ഒ’ലീറോ പറയുന്നു.
അയര്‍ലണ്ടിലെ കാലാവസ്ഥയ്ക്കനുസൃതമായ രീതിയിലുള്ള നിര്‍മ്മാണമാണ് നടത്തുകയെന്നും ഇതിലൂടെ വൈദ്യുതിയും ലാഭിക്കാം. വാര്‍ഷിക പവര്‍ യൂസേജ് എഫക്ടീവ്‌നെസ്സ് (പിയുഇ) ശരാശരി 1.25 യൂസേജ് ഒരു മണിക്കൂറില്‍ എന്ന നിരക്കില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
പരമ്പരാഗതമായ നിര്‍മ്മാണ രീതി മാറ്റി പുതിയ രീതി പരീക്ഷിച്ചതിനാല്‍ തന്നെ 50ശതമാനത്തോളം മികവും മറ്റു ഡാറ്റാ സെന്ററുകളെ അപേക്ഷിച്ച് ഉണ്ടാവും. മറ്റു ഡാറ്റാ സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചതില്‍ 1ശതമാനം ജലം മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന 99ശതമാനം പാഴ്‌വസ്തുക്കളും റീസൈക്ലിംഗിന് വിധേയമാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു

Scroll To Top