Friday December 09, 2016
Latest Updates

15,000 ട്രിപ്പുകളുമായി ‘ഗോ കാര്‍’ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു 

15,000 ട്രിപ്പുകളുമായി ‘ഗോ കാര്‍’ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു 




ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗോ കാര്‍ സര്‍വീസ് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഒരു വര്‍ഷം കൊണ്ട് 15,000 ട്രിപ്പുകള്‍ തികച്ച ഗോകാര്‍ സര്‍വീസിന് 70 വാഹനങ്ങളും 2,000 അംഗങ്ങളും സ്വന്തമായുണ്ട്. 2013 ജൂലൈയിലാണ് ഗോകാര്‍ സര്‍വീസ് ആരംഭിക്കുന്നത്. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ കൂടി സഹകരണത്തോടെയാണ് സര്‍വീസ് ആരംഭിച്ചത്. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള 30,000 പേ ആന്‍ഡ് ഡിസ്‌പ്ലേ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ കൌണ്‍സില്‍ ലൈസന്‍സ് നല്‍കുകയായിരുന്നു. 

ഗോ കാര്‍ പദ്ധതിയില്‍ മെമ്പര്‍മാര്‍ ആകുന്നവര്‍ക്ക് സിറ്റി കൌണ്‍സിലിന്റെ കാറുകള്‍ നിശ്ചിതഫീസ് നല്‍കി ഉപയോഗിക്കാം.വാഹനം സ്വന്തമായി ഇല്ലാത്തവര്‍ക്കും ,ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാണ് ഈ സര്‍വീസ് 

ട്രിപ്പ് അടിസ്ഥാനത്തിലാണ് ഗോകാര്‍ നിരക്ക് ഈടാക്കുന്നത്. ഗോകാര്‍ സര്‍വീസില്‍ നിന്ന് പാര്‍ക്കിംഗ് ഫീ ഈടാക്കില്ല. ഒരു വര്‍ഷം കൊണ്ട് ജനപ്രിയ സര്‍വീസായി മാറിയ ഗോകാര്‍ ഈ വര്‍ഷം 20,000 ട്രിപ്പുകള്‍ തികയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡബ്ലിനില്‍ കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഗോകാര്‍ അധികൃതര്‍ ആലോചിക്കുന്നു. കഴിഞ്ഞ മാസം യുസിഡി ക്യാമ്പസില്‍ ഗോകാര്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഈ വര്‍ഷം തന്നെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലും മെറിയോണ്‍ സ്‌ക്വയറിലും ഗോകാര്‍ സര്‍വീസ് ആരംഭിക്കും. 

Scroll To Top