Friday May 26, 2017
Latest Updates

14 വയസുകാരന്‍ മകനെ ജയിലില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഡബ്ലിന്‍ കോടതിയില്‍

14 വയസുകാരന്‍ മകനെ ജയിലില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഡബ്ലിന്‍ കോടതിയില്‍

ഡബ്ലിന്‍: തന്റെ 14 വയസുകാരന്‍ മകനെ ജയിലില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്ത്. ഡബ്ലിന്‍ ചില്‍ഡ്രന്‍സ് കോടതിയിലാണ് അമ്മ ആവശ്യം ഉന്നയിച്ചത്. അമ്മമാര്‍ക്ക് ഇത്രയും ക്രൂരയാകാന്‍ കഴിയുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ. 14 കാരനെ കൊണ്ട് പൊറുതിമുട്ടിയാണ് അവനെ ജയിലില്‍ അടയ്ക്കണമെന്ന് അമ്മ ആവശ്യപ്പെട്ടത്. 14 വയസിനുള്ളില്‍ ഈ ബാലന്റെ പേരില്‍ നിരവധി കേസുകളാണുള്ളത്.

മോഷണം, അക്രമം തുടങ്ങി വിവിധ കേസുകളാണ് ഈ ബാലന്റെ പേരിലുള്ളത്. ഈ കുട്ടിക്കുറ്റവാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നിരവധി തവണ കുട്ടികളുടെ കോടതിയില്‍ ഹാജരാകാന്‍ ഈ ബാലന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കോടതിയെപ്പോലും വെല്ലുവിളിച്ച് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയാണ് ഇവന്‍. ഒടുവില്‍ കുട്ടിക്കുറ്റവാളിക്ക് പകരം കോടതിയില്‍ ഹാജരായ അമ്മ തന്റെ മകനെ ജയിലില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മകനെ ജയിലില്‍ അടയ്ക്കുന്നതിന് കുടുംബാംഗങ്ങള്‍ക്കെല്ലാം സമ്മതമാണെന്ന് ബാലന്റെ അമ്മ കോടതിയെ അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ കുടുംബം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. മോഷണം, അടിപിടി ഉള്‍പ്പെടെ 12 ഓളം കേസുകള്‍ ഈ ബാലന്റെ പേരിലുണ്ട്. ബാലനെ അറസ്റ്റ് ചെയ്യാന്‍ അമ്മ സമ്മതം മൂളിയതോടെ കുട്ടിക്കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Scroll To Top