Thursday December 08, 2016
Latest Updates

123456  ?

123456  ?

ഇന്റര്‍നെറ്റ് ലോകത്ത് പാസ്‌വേര്‍ഡുകള്‍ക്ക് ഒഴിവാക്കാനാവാത്ത പങ്കുണ്ട്. ഒരു പാസ്‌വേര്‍ഡില്‍ ഒതുങ്ങുന്നതാണ് പലരുടെയും രഹസ്യങ്ങള്‍. അടുത്തിടെ വ്യാപകമായി ചര്‍ച്ച ചെയ്ത ആഷ്‌ലി മാഡിസണ്‍ ഹാക്കിങ്ങില്‍ ലോകത്ത് ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് 123456 എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

36 മില്യണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തപ്പോള്‍ അതില്‍ അധികവും വരുന്ന അക്കൗണ്ടിന്റെ പാസ്‌വേര്‍ഡും 123456 എന്നാണ് .അതുവഴി ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നുവെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഓര്‍ക്കാന്‍ എളുപ്പമുള്ളതുകൊണ്ടാണ് പലരും ഈ സിംപിള്‍ പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ അപകടം പിടിച്ചതാണീ പാസ് വേര്‍ഡെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പുറമെ abc123 എന്നതും മോശം പാസ് വേര്‍ഡുകളിലൊന്നായി കണക്കാക്കുന്നു. നേരത്തെ അഡോബ്, യാഹൂ എന്നിവിടങ്ങളില്‍ ഹാക്കിങ് നടന്നപ്പോഴും കൂടുതല്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ് 123456 എന്ന് തെളിഞ്ഞിരുന്നു

Scroll To Top