Wednesday December 07, 2016
Latest Updates

12 ലക്ഷം യൂറോ മണ്ണിനടിയില്‍ കുഴിച്ചിട്ട ലീമറിക്കിലെ കള്ളന്മാര്‍ പിടിയിലായി

12 ലക്ഷം യൂറോ മണ്ണിനടിയില്‍ കുഴിച്ചിട്ട ലീമറിക്കിലെ കള്ളന്മാര്‍ പിടിയിലായി

ലിമറിക്ക്:മയക്കുമരുന്ന് വ്യാപാരവും ,ബ്ലേഡ് കമ്പനിയും നടത്തിയുണ്ടാക്കിയ കാശ് കൊണ്ടുപോയി ബാങ്കില്‍ ഇട്ടാല്‍ സാധാരണക്കാരായ കള്ളന്മാര്‍ കുടുങ്ങിയത് തന്നെ. കണക്കില്‍ കവിഞ്ഞ കാശ് പിന്നെന്ത് ചെയ്യും ? അങ്ങനെയാണ് ലീമറിക്കിലെ രണ്ടു വിരുതന്മാര്‍ പണം മുഴുവന്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടേക്കാം എന്ന് തീരുമാനിച്ചത്.
പണ്ടേ കള്ളന്മാരായ ഈ വിരുതന്‍മാരെ ‘സന്ദര്‍ശിക്കാന്‍’ ലീമറിക്ക് ഗാര്‍ഡ ഇടയ്ക്കിടെ എത്താറൂണ്ട്. മണ്ണില്‍ കുഴിച്ചിട്ടിരുന്ന പണം ഒക്കെ ഒന്ന് എണ്ണി നോക്കാമെന്നു കരുതി മേല്‍മണ്ണ് നീക്കുമ്പോഴാണ് കള്ളന്മാരുടെ കഷ്ട്ടകാലത്തിനു ഇത്തവണ ഗാര്‍ഡ എത്തിയത്,

ചെമ്പുകുടം പോലുള്ള പാത്രങ്ങളില്‍ ഇട്ടു പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു ഭദ്രമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.

എന്തായാലും തൊണ്ടി മുതല്‍ ഗാര്‍ഡ കൈയ്യോടെ പൊക്കി..പക്ഷേ പണം എണ്ണി തീര്‍ക്കാന്‍ ഗാര്‍ഡയ്ക്കും വിയര്‍ക്കേണ്ടി വന്നു .ആയിരവും പതിനായിരവും ഒന്നും അല്ല ,യൂറോ 12 ലക്ഷമാണ് ഇവര്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്നത്.
ലിമറിക്കിലുള്ള കാസ്റ്റല്‍കോണലിലെ പോര്‍ട്ട്ക്രഷയില്‍ വച്ചാണ് 1.25മില്ല്യന്‍ യൂറോയുടെ കുഴല്‍പ്പണം ഗാര്‍ഡയുടെ ഡിവിഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് െ്രെകം യൂനിറ്റ് പിടിച്ചെടുത്തത്.ബ്ലേഡ് കമ്പനി ഇടപാടുകളും മയക്കു മരുന്ന് കച്ചടവും മുഖേനെയാണ് ഇവര്‍ പണമുണ്ടാക്കിയത് എന്ന് ഗാര്‍ഡ പറയുന്നു.
പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരെയും ഗാര്‍ഡ വലയിലാക്കിയത്. 40വയസ്സിനും 50വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ടുപുരുഷന്‍മാരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവരെ ഹെന്‍ട്രി സ്ട്രീറ്റ് ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാക്കി. പിന്നീട് 40കാരന്റെ പേരില്‍ കേസ് ചാര്‍ജുചെയ്യാതെ വെറുതെവിട്ടു.

Scroll To Top