Saturday April 29, 2017
Latest Updates

12 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്നാരോപിച്ച് കന്യാസ്ത്രിക്ക് ജയില്‍ ശിക്ഷ :കുറ്റക്കാരിയല്ലെന്നു തെളിഞ്ഞപ്പോള്‍ 75000 യൂറോ നഷ്ട്ടപരിഹാരം !

12 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്നാരോപിച്ച് കന്യാസ്ത്രിക്ക് ജയില്‍ ശിക്ഷ :കുറ്റക്കാരിയല്ലെന്നു തെളിഞ്ഞപ്പോള്‍ 75000 യൂറോ നഷ്ട്ടപരിഹാരം !

ഡബ്ലിന്‍ :12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ജയില്‍ ശിക്ഷ, നാട്ടുകാരുടെ ശകാരം, സന്യാസ സഭയില്‍ നിന്നും ,ഒറ്റപ്പെടുത്തല്‍ … .എട്ടു കൊല്ലത്തോളം നീണ്ട പീഡാനുഭവം ,ഒക്കെയൊരു കടംകഥ പോലെ തോന്നുകയാണ് നോറാ വാള്‍ എന്ന ഐറിഷ് കന്യാസ്ത്രിക്ക് ഇപ്പോള്‍ .

എല്ലാവരുടെയും മുന്‍പില്‍ അപമാനിതയായി നിന്ന് അനുഭവിക്കേണ്ടി വന്ന ആരോപണങ്ങള്‍ക്കും ശിക്ഷകള്‍ക്കും അടിസ്ഥാനമില്ലെന്ന് വൈകി കണ്ടെത്തിയപ്പോള്‍ കന്യാസ്ത്രീക്ക്,കോടതി നഷ്ടപരിഹാരമായി നല്‍കിയത് 75,000 യൂറോയാണ്.nun

തനിക്കു നേരിട്ട അപമാനത്തിന്റെ വില കോടതി നിശ്ചയിച്ചത് സ്വീകരിക്കാന്‍ പക്ഷെ ,അവര്‍ വിസമ്മതിച്ചിരിക്കുകയാണ് .

ജയില്‍ ശിക്ഷ മാത്രമല്ല,മാധ്യമങ്ങളുടെയും മറ്റും ആക്ഷേപവും ഇതേ തുടര്‍ന്ന് ഇവര്‍ക്ക് കേള്‍ക്കേണ്ടി വന്നു..ഇത് തെറ്റായ ആരോപണം ആണെന്ന് മനസിലായപ്പോള്‍ പിന്നീട് കോടതി ഇവരെ വെറുതെ വിട്ടിരുന്നു.

പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ,കേസില്‍ തനിക്കെതിരെ എടുത്ത് തീരുമാനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ് സിസ്റ്റര്‍ നോറ ഇപ്പോള്‍ .

12 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്നും ,മറ്റൊരാള്‍ക്ക് കൂടി കാഴ്ച്ചവെച്ചു എന്നും ആരോപിച്ചു ഒരു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം.

സിസ്‌റ്റേഴ്‌സ് ഓഫ് മേഴ്‌സി എന്ന സന്യാസിനി വിഭാഗത്തില്‍ പെട്ട സിസ്റ്റര്‍ നോറ, വിന്‌സന്റ് ഡി പോളിന്റെ ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള വാട്ടര്‍ ഫോര്‍ഡ് കൌണ്ടിയിലെ സ്ഥാപനത്തില്‍ വെച്ചു അവിടുത്തെ അന്തേവാസിയായ പെണ്‍കുട്ടിയെ ലൈംഗീകസുഖത്തിനായി ഉപയോഗിച്ചെന്നും ,ഒപ്പം മറ്റൊരു പുരുഷനെ കൂടി ചേര്‍ത്തെന്നുമായിരുന്നു കേസ് . ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ നോറയെ ജീവപര്യന്തം ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്.

രാജ്യത്ത് ബലാത്സംഗ കുറ്റത്തിന് ഒരു സ്ത്രീയ്ക്ക് ആദ്യമായി ആയിരുന്നു ജീവപര്യന്ത ശിക്ഷ വിധിച്ചത്.ഒപ്പം ഇവരോടൊപ്പം കുറ്റം ആരോപിക്കപ്പെട്ടിരുന്ന പുരുഷനും ശിക്ഷിക്കപ്പെട്ടു.
ജയിലില്‍ അടയ്ക്കപ്പെട്ടെങ്കിലും തെറ്റായ ആരോപണങ്ങളും ,സാക്ഷി മൊഴികളുമാണ് കന്യാസ്ത്രീക്ക് നേരെ ഉണ്ടായതെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് നാല് ദിവസങ്ങള്‍ക്ക് ശേഷം മേല്‍ കോടതി ജാമ്യം അനുവദിച്ചു.

നോറ വാളിന്റെ കേസ് സുപ്രീം കോടതി പരിഗണിച്ചത് 2005ല്‍ ആയിരുന്നു.വിശദമായ തെളിവെടുപ്പുകളുടെ അവസാനം സിസ്റ്റര്‍ നോറ കുറ്റം ചെയ്തിട്ടില്ലെന്നും,ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്നും കോടതിയ്ക്ക് ബോധ്യമായി.സിസ്റ്റര്‍ നീതിയുടെ ദുരുപയോഗത്തിന് ഇരയായതായി കോടതി പ്രഖ്യാപിച്ചു.
എന്നാല്‍ ഇതിന്റെ പേരില്‍ നാലു ദിവസത്തെ ജയില്‍ ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ട്ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് ഔദ്യോഗികമായി അനുവദിച്ചത്. ഇതാണ് സിസ്റ്റര്‍ നോറ വേണ്ടന്ന് വെച്ചത് .

തനിക്കെതിരെ പരാതി നല്‍കുകയും ദൃക്‌സാക്ഷി വിവരണത്തിനു തയ്യാറാവുകയും ചെയ്ത രണ്ടുപേരുടെയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഡിപിപി വിശദമാക്കേണ്ടതുണ്ടെന്നന്നാണ് സിസ്റ്റര്‍ നോറ വാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും സത്യം ജയിച്ചതിന്റെ ആശ്വാസത്തിലാണ് സിസ്റ്റര്‍ നോറ

Scroll To Top