Thursday November 15, 2018
Latest Updates

12 മണിക്കൂറുകള്‍ വലഞ്ഞത് അയര്‍ലണ്ടിലെങ്ങുമുള്ള ആയിരങ്ങള്‍, എയര്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്,ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തിരികെയെത്തി 

12 മണിക്കൂറുകള്‍ വലഞ്ഞത് അയര്‍ലണ്ടിലെങ്ങുമുള്ള ആയിരങ്ങള്‍, എയര്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്,ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍  തിരികെയെത്തി 

ഡബ്ലിന്‍:രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് എയര്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്,ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ തടസ്സപ്പെട്ടു.രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളില്‍ നിന്നും എയറിന്റെ കസ്റ്റമര്‍ കെയര്‍ സര്‍വീസുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്.ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി ഇന്ന് പുലര്‍ച്ചയോടെ എല്ലായ്യിടത്തും സര്‍വീസ് തിരികെ എത്തിയതായി വെളിപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തങ്ങളുടെ എന്‍ജിനീയര്‍മാര്‍ ഈ പ്രശ്നം കഴിയുന്നത്ര വേഗം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഡിഎന്‍എസ് (ഡൊമെയിന്‍ നെയിം സിസ്റ്റം) എന്ന പ്രശ്നമായിരുന്നെന്നും കമ്പനി ട്വീറ്റ് ചെയ്തു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top