Tuesday December 06, 2016
Latest Updates

110 കിലോ ഭാരമുള്ള മുഴയുമായി ചൈനക്കാരന്‍ …

110 കിലോ ഭാരമുള്ള മുഴയുമായി ചൈനക്കാരന്‍ …

ബീജിംഗ്: ചൈനക്കാരന്റെ ശരീരത്തില്‍ നിന്ന് നിന്ന് 110 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. യങ്ങ് ജിയാന്‍ബിന്‍ എന്നയാളുടെ ശരീരത്തില്‍ നിന്നാണ് ലോകത്തിലെ എറ്റവും വലിയ ട്യൂമര്‍ നീക്കം ചെയ്തത്. ബീജിംഗ് സ്വദേശിയാണ് യങ്ങ് ജിയാന്‍ബിന്‍. ഇദ്ദേഹം ജനിച്ചപ്പോള്‍ തന്നെ വലത്തേ ഇടുപ്പില്‍ ഒരു കറുത്ത പാടുണ്ടായിരുന്നു. ഈ കറുത്ത പാട് പിന്നീട് വലിയ മുഴയായി വളര്‍ച്ച പ്രാപിക്കുകയായിരുന്നു.

യങ്ങ് ജിയാന്‍ബിനു പത്ത് വയസ് തികയുമ്പോഴെയ്ക്ക് മുഴ ഒരു മുഷ്ടിയുടെ അത്രയും വളര്‍ന്നിരുന്നു. ഇപ്പോള്‍ 37 വയസുണ്ട് യങ്ങ് ജിയാന്‍ബിനു. 37 വയസിനുള്ളില്‍ മുഴ 110 കിലോ വളര്‍ച്ച പ്രാപിക്കുകയായിരുന്നു. 16 മണിക്കൂര്‍ കൊണ്ട് 9 ഡോക്ടര്‍മാരുടെ പരിശ്രമ ഫലമായാണ് ട്യൂമര്‍ നീക്കം ചെയ്തത്. തങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ട്യൂമറാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത്രയും വലിയ മുഴ നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടയില്‍ ജിയാന്‍ബിനു 5,000 മില്ലി രക്തം നല്‍കേണ്ടി വന്നു. പ്രായപൂര്‍ത്തി ആയ ഒരാളുടെ ശരീരത്തിലെ ആകെ രക്തത്തിനേക്കാള്‍ കൂടുതലാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം യങ്ങ് ജിയാന്‍ബിന്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ അവസാനത്തോടെ ആശുപത്രി വിടാം.tumer3

tumer2

Scroll To Top