Saturday December 10, 2016
Latest Updates

11 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമായി ടാബ് എസ് സാംസങ്ങ് പുറത്തിറക്കി

11 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമായി ടാബ് എസ് സാംസങ്ങ് പുറത്തിറക്കി

സാംസങ്ങ് ഗ്യാലക്‌സി ശ്രേണിയിലെ ടാബ് എസ് സാംസങ്ങ് പുറത്തിറക്കി. സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ് ടാബ്എസ്. ന്യുയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങിലാണ് ടാബ് എസ് പുറത്തിറക്കിയത്. ടാബ് എസിന് 8.4, 10.5 ഇഞ്ചുകളില്‍ വ്യത്യസ്ത പതിപ്പുകളുണ്ടെന്ന് കമ്പനി അറിയിച്ചു.

അമോലെഡ് സ്‌ക്രീനാണ് മറ്റൊരു പ്രധാന സവിശേഷത. സാംസങ്ങ് ഇന്നുവരെ വിപണിയില്‍ ഇറക്കിയതില്‍ ഏറ്റവും കനം കുറഞ്ഞ ടാബാണ് ടാബ് എസ്. 6.6 മില്ലി മീറ്ററാണ് ടാബ് എസിന്റെ കനം. ഫുള്‍ ചാര്‍ജില്‍ 11 മണിക്കൂര്‍ ബാറ്ററി ബായ്ക്കപ്പാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫയലുകള്‍ വേഗത്തില്‍ കൈമാറ്റം ചെയ്യുന്നതിന് ഫോണുമായും ലാപ്‌ടോപ്പുമായും എളുപ്പത്തില്‍ കണക്റ്റ് ചെയ്യാനാകുന്ന രീതിയിലാണ് ടാബ് എസിന്റെ രൂപകല്‍പ്പന. 

അയര്‍ലണ്ട് ഉള്‍പ്പെടെ തെരഞ്ഞെടുത്ത വിപണികളില്‍ ടാബ് എസ് അടുത്ത മാസം പുറത്തിറങ്ങും. 16 ജിബി, 32 ജിബി പതിപ്പുകലിലാണ് ടാബ് എസ് വരുന്നത്. മൈക്രോ എസ് കാര്‍ഡ് മുഖേന മെമ്മറി 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 8.4 ഇഞ്ച് പതിപ്പിന് 299 ഡോളറും, 10.5 ഇഞ്ച് പതിപ്പിന് 399 ഡോളറുമാണ് വില.

Scroll To Top