Saturday December 10, 2016
Latest Updates

108 ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെയും ചിദംബരത്തിന്റെയും മക്കള്‍ക്കെതിരെ കേസ്

108 ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെയും ചിദംബരത്തിന്റെയും മക്കള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ വയലാര്‍ രവിയുടെ മകനും പി ചിദംബരത്തിന്റെ മകനും പ്രതിപ്പട്ടികയില്‍. വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

ഇവരെ കൂടാതെ ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഷാഫി മേത്തര്‍, രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്  എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ജയ്പൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രവികൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ജയ്പൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍  108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിയതിലൂടെ 2.56 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കേസ്.

ആംബുലന്‍സുകള്‍ അധിക സര്‍വ്വീസ് നടത്തിയെന്നു കള്ളക്കണക്കുണ്ടാക്കി തുക കൈപ്പറ്റുകയായിരുന്നു. നേരത്തെ കേരളത്തിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. വയലാര്‍ രവിയുടെയും ചിദംബരത്തിന്റെയും മക്കള്‍ നടത്തുന്ന സ്ഥാപനത്തിനാണ് കേരളത്തിലും 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല.

Scroll To Top