Saturday December 10, 2016
Latest Updates

നൂറാമത് സിറ്റിസണ്‍ഷിപ്പ് സെറിമണി വര്‍ണ്ണാഭമായി,ഇന്ത്യാക്കാരുടെ നിരവധി അപേക്ഷകള്‍ തീര്‍പ്പാകാതെ ബാക്കി 

നൂറാമത് സിറ്റിസണ്‍ഷിപ്പ് സെറിമണി വര്‍ണ്ണാഭമായി,ഇന്ത്യാക്കാരുടെ നിരവധി അപേക്ഷകള്‍ തീര്‍പ്പാകാതെ ബാക്കി 

ഡബ്ലിന്‍ :നൂറാമത് ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ ഇന്നലെ ഡബ്ലിന്‍ സിറ്റി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇരുനൂറിലധികം മലയാളികള്‍ അടക്കം 2100 പേര്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു.109 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ പൗരത്വം സ്വീകരിച്ചത്.

നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജറാല്‍ദ് പുതിയ പൗരന്‍മാര്‍ക്ക് സന്ദേശം നല്‍കി .ആര്‍മി ബാന്‍ഡ് ചടങ്ങിനെ സംഗീത സാന്ദ്രമാക്കി

2011 ജൂണില്‍ ആദ്യത്തെ സിറ്റിസണ്‍ ഷിപ്പ് സെറിമണി നടത്തുമ്പോള്‍ 22000 അപേക്ഷകള്‍ നിലവിലുണ്ടായിരുന്നു.ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്നര വര്‍ഷം കൊണ്ട് 59000 പേര്‍ക്ക് പുതിയതായി പൗരത്വം നല്കിയത് അഭിമാനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.അപേക്ഷകള്‍ അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി ആറുമാസമാക്കാന്‍ കഴിഞ്ഞതും വലിയ നേട്ടം തന്നെയാണ്.

അതേ സമയം അപേക്ഷ നല്‍കി ആറ് മാസങ്ങള്‍ക്കുള്ളില്‍ പൗരത്വം ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അവ പൂര്‍ണ്ണമായും പാലിക്കാന്‍ നാച്ചറലൈസെഷന്‍ വകുപ്പിന് കഴിയുന്നില്ലെന്ന് വകുപ്പിന്റെ മീഡിയ ഓഫിസര്‍’ ഐറിഷ് മലയാളിയെ’ അറിയിച്ചു.വകുപ്പിന്റെതായ കാരണങ്ങള്‍ കൊണ്ട് പൗരത്വ അപേക്ഷ താമസിക്കുന്നത് വെറും പത്തു ശതമാനം പേര്‍ക്ക് മാത്രമാണ്.ബാക്കി മുഴുവന്‍ അപേക്ഷകന്റെതായ കുറ്റങ്ങളാലാണ് ഇത് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നാച്ചറലൈസേഷനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തടഞ്ഞു വച്ചിരിക്കുന്നത് ഇന്ത്യക്കാരുടെതാണെന്ന് അറിയുന്നു.

തികച്ചും സാങ്കേതികങ്ങളായ ചില കാരണങ്ങള്‍ ആണ് ഇതിനു പിന്നിലെന്ന് വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.അപേക്ഷ കൊടുക്കുന്നതിനു മുന്‍പോ കൊടുത്തതിനു ശേഷമോ താമസിക്കുന്ന വീടിന്റെ മേല്‍വിലാസം ക്രമരഹിതമായി മാറുക, ബാങ്ക് അക്കൌണ്ടില്‍ വരവില്‍ കൂടുതലുള്ള ക്രമരഹിതമായ ട്രാന്‍സാക്ഷന്‍സ് ശ്രദ്ധയില്‍ പെടുക , ഏതെങ്കിലും വിധത്തിലുള്ള കേസുകളില്‍ ഉള്‍പ്പെടുക ,അയര്‍ലണ്ടില്‍ വന്നതിനു ശേഷം അഡ്രസില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം ഗാര്‍ഡ കാര്‍ഡില്‍ ചേര്‍ക്കാതിരിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടവ.

ഇവ സംബന്ധിച്ചു തുടര്‍ അന്വേഷണങ്ങള്‍ നടക്കുന്നതിനാലാണ് നിശ്ചിത ആറ് സമയ പരിധിക്കുള്ളില്‍ ഇവര്‍ക്ക് പൗരത്വം ലഭിക്കാതിര്‍ക്കുന്നത്.എങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ 90% പേര്‍ക്കും പൌരത്വം ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top