Tuesday April 25, 2017
Latest Updates

ആയിരം ഏക്കറും മാളികയും 15 ലക്ഷം യൂറോയ്ക്ക് !

ആയിരം ഏക്കറും മാളികയും 15 ലക്ഷം യൂറോയ്ക്ക് !

കാവന്‍:കൗണ്ടി കാവനില്‍ ആയിരം ഏക്കര്‍ ഭൂമിയും ഒപ്പം ഒരു മാളികയും 15 ലക്ഷം യൂറോയ്ക്കു സ്വന്തമാക്കുന്നോ?ലേലത്തിനായി ബിഡ് സമര്‍പ്പിക്കാന്‍ ഇന്നു വൈകിട്ടു വരെ സമയമുണ്ട്!. കാവനിലെ കൂട്ട്ഹില്ലിലെ ബെല്ലാമൗണ്ട് ഫോറസ്റ്റാണു വില്‍പ്പനയ്ക്കുള്ളത്.അയര്‍ലണ്ടിലെ പ്രമുഖമായ ഈ വസ്തു ലക്ഷ്യമിട്ട് അന്തര്‍ദേശീയ കുത്തക കമ്പനികള്‍ വരെ രംഗത്തുണ്ട് !
18ാം നൂറ്റാണ്ടിലാണ് ഈ കെട്ടിടം നിര്‍മിച്ചത്. അന്നത്തെ ബ്രിട്ടിഷ് വാസ്തുവിദ്യകളുടെ പൂര്‍ണതയില്‍ നിര്‍മിച്ചത്. ജോണ്‍ കൂട്ടിന്റേതായിരുന്നു കെട്ടിടം. 1991ല്‍ അദ്ദേഹവും ഭാര്യ ആന്‍ഡ്രെയും തമ്മില്‍ പിരിഞ്ഞു. അതിനുശേഷമാണു കെട്ടിടം വില്‍ക്കാനുള്ള തീരുമാനം. ഗ്ലാന്‍ലി വാള്‍ട്ടെഴ്‌സ് എന്നയാളെയാണു വില്‍പ്പനയ്ക്കു നിയോഗിച്ചിരിക്കുന്നത്.ഇതിനോടം 200 ഓളം പേര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടു സമീപിച്ചതായി അദ്ദേഹം പറഞ്ഞു.
1720ലാണു ബ്രിട്ടിഷ് വാസ്തുവിദ്യകളാല്‍ സമ്പന്നമായ ഈ മാളിക നിര്‍മിച്ചത്.ഇതിന് മുമ്പ് 7.5 മില്യണ്‍ യൂറോയ്ക്കാണ് ഇതേ വസ്തു വിറ്റു പോയത്.

Scroll To Top