Saturday December 03, 2016
Latest Updates

ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ് വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ് വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡബ്ലിന്‍:ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ് ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.നൂറു പ്രണയദിനങ്ങളിലൂടെ ഇന്നത്തെ യുവതലമുറയുടെ തുടിപ്പുകള്‍ ദൃശ്യവല്‍ക്കരിച്ച സിനിമ ആദ്യഘട്ടത്തില്‍ വമ്പിച്ച ഹിറ്റായാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

ഓര്‍ക്കാന്‍ ഒരുപിടി പ്രണയകഥകള്‍ മലയാളസിനിമയിലുണ്ടെങ്കിലും ഈ സിനിമ പുതിയ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ച് പറയുന്നു. യുവതലമുറയിലെ പ്രണയം, വേറിട്ട പാതയിലൂടെ വ്യത്യസ്തമായി നോക്കിക്കാണുമ്പോള്‍ വൈവിദ്ധ്യമാര്‍ന്ന പുതുഭാവം പ്രകടമാകുന്നുണ്ട്. ആ ഭാവമാണ് ‘ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ലൗ’വില്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്നത്.

സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗ്ഗീസ്, വിനീത്, രാഹുല്‍ മാധവ്, ഡിജെ ശേഖര്‍ എന്നിവരും ചിത്രത്തിലുണ്ട്. 

സംവിധായകന്‍ വികെ പ്രകാശും ഒരു കഥാപാത്രമാണ്. ബാംഗലൂര്‍ നഗരം പശ്ചാത്തലമാക്കിയ പ്രണയകഥയാണ് ചിത്രം.ഐശ്വര്യാ സനേഹാ മുവീസിന് വേണ്ടി വിജയകുമാര്‍ പാലക്കുന്നാണ് നിര്‍മ്മാണം. ഗോവിന്ദ് മേനോനാണ് സംഗീതസംവിധായകന്‍. പ്രദീഷ് വര്‍മ്മയാണ് ക്യാമറ. പ്‌ളേഹൗസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

ബ്ലാഞ്ചസ് ടൌണ്‍ ഓഡിയോണ്‍ 
ഏപ്രില്‍ 10 ന് വെള്ളിയാഴ്ച്ച വൈകിട്ട് 8 30

കൂലോക്ക് ഓഡിയോണ്‍ 
ഏപ്രില്‍ 10 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7.30
ഏപ്രില്‍ 11 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30
ഏപ്രില്‍ 13 ന് തിങ്കളാഴ്ച്ച വൈകിട്ട് 8.30

പോയിന്റ് വില്ലേജ് ഡബ്ലിന്‍ 
ഏപ്രില്‍ 11 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30

FOR MORE DETAILS

https://www.facebook.com/akstraders.irl/photos/a.143725519169822.1073741827.141522549390119/376826485859723/?type=1&theater

 

Scroll To Top