Sunday December 04, 2016
Latest Updates

100 ഡെയ്‌സ് ഓഫ് ലൗവിന്റെ സംവിധായകന് പ്രണയ സാഫല്യം 

100 ഡെയ്‌സ് ഓഫ് ലൗവിന്റെ സംവിധായകന് പ്രണയ സാഫല്യം 

ദുല്‍ഖര്‍ സല്‍മാനും പത്‌നിയും നവദമ്പതികള്‍ക്കൊപ്പം

കോഴിക്കോട്:100 ഡെയ്‌സ് ഓഫ് ലൗവിന്റെ സംവിധായകന്‍ ജാനുസ് മുഹമദ് വിവാഹിതനായി.കേരളത്തില്‍ വന്‍ വിജയം നേടി 100 ഡെയ്‌സ് ഓഫ് ലൗ ജൈത്രയാത്ര തുടരുന്നതിനിടയില്‍ തന്റെ പ്രണയവും സഫലമായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഒരു ലൗ കം അറേഞ്ച്ഡ് മാര്യേജ് ആണ്. കോഴിക്കോടാണ് പെണ്‍കുട്ടിയുടെ വീട്. പേര് സല്‍ഫ. ഫാഷന്‍ ഡിസൈനറാണ്.

തന്റെ പ്രണയമാണ് തന്റെ സിനിമയെന്ന് 100 ഡെയ്‌സ് ഓഫ് ലൗവിന്റെ പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനായ ജനൂസ് മുഹമ്മദ് മുമ്പേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ജാനുസ് മുഹമദ് ആദ്യമായി ഒരുക്കിയ ഈ ചിത്രം ഇന്ന് മുതല്‍(വെള്ളി) ഡബ്ലിനിലും പ്രദര്‍ശനത്തിനെത്തും 
പ്രണയത്തില്‍ പൊതിഞ്ഞ് ചിത്രം തിയേറ്ററുകളിലെത്തുന്നതോടൊപ്പം തന്നെ സംവിധായകന്റെ മനസിലെ പ്രണയവും പൂവണിയാന്‍ പോകുകയാണന്ന വിവരവും ജനൂസ് പങ്കുവെച്ചിരുന്നു.
ഉസ്താദ് ഹോട്ടലിന് ശേഷം ദുല്‍ഖര്‍ നിത്യ ജോഡികള്‍ ഒരുമിക്കുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലൗവ്.
നൂറു ദിവസത്തില്‍ അരങ്ങേറുന്ന ഒരു പ്രണയ കഥയാണ് ഇത്. റൊമാന്റിക് കോമഡി ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ബെംഗളൂരുവിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്റെ സിനിമയിലെ കാരക്ടറിന് ഏറ്റവും അനുയോജ്യമായ മുഖം ദുല്‍ഖറിന്റേതു തന്നെയായിരുന്നു. അതാണ് ദുല്‍ഖറിനെ സെലക്ട് ചെയ്തത്. കഥയെഴുതുമ്പോള്‍ മനസില്‍ കണ്ടതും ദുല്‍ഖറിനെ മാത്രമായിരുന്നുവെന്നും ജനൂസ് പറഞ്ഞു.

ക്രിയേറ്റീവായ ഒരുപാട് കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. ഫിലിം തുടങ്ങിയ സമയത്ത് പൂജയ്ക്കു വേണ്ടി അച്ഛന്‍ വന്നിരുന്നു. അല്ലാതെ അച്ഛന്‍ തന്റെ സെറ്റില്‍ വന്നിട്ടില്ല. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ ചിത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞു,പ്രേക്ഷകര്‍ വലിയ അഹ്ലാദവുമായാണ് ചിത്രത്തെ സ്വീകരിച്ചത് എന്നതില്‍ വലിയ സന്തോഷമുണ്ട്. 
കുടുംബസമേതം പോയി കാണാവുന്ന നല്ലൊരു ചിത്രമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ നല്ല മൊമന്റ്‌സും ചിത്രത്തിലുണ്ട്.ജാനുസ് പറഞ്ഞു.
ഡബ്ലിനിലെ പ്രദര്‍ശന സമയങ്ങള്‍ 
ബ്ലാഞ്ചസ് ടൌണ്‍ ഓഡിയോണ്‍ 
ഏപ്രില്‍ 10 ന് വെള്ളിയാഴ്ച്ച വൈകിട്ട് 8 30

കൂലോക്ക് (ബൂമോണ്ട്)ഓഡിയോണ്‍ 
ഏപ്രില്‍ 10 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7.30
ഏപ്രില്‍ 11 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30
ഏപ്രില്‍ 13 ന് തിങ്കളാഴ്ച്ച വൈകിട്ട് 8.30

Scroll To Top