Saturday December 03, 2016
Latest Updates

100 മില്യന്‍ ലൈക്കുമായി ഷക്കീര !

100 മില്യന്‍ ലൈക്കുമായി ഷക്കീര !

കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീരയുടെ ഫെയ്‌സ്ബുക്ക് ലൈക്ക് 100 മില്യനായി. ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ എണ്ണത്തില്‍ നൂറു മില്യന്‍ തികയ്ക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയാണ് ഷക്കീര. ഇതോടെ ഫെയ്‌സ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുള്ള വ്യക്തിയായി ഷക്കീര മാറി. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഷക്കീരയേക്കാള്‍ ലൈക്കുകള്‍ കൂടുതലുള്ള ഒരേയൊരു പേജ് മാത്രമേ അവശേഷിക്കുന്നുള്ളൂ.ഫെയ്‌സ്ബുക്കിന്റെ സ്വന്തം പേജാണ് ഷക്കീരയേക്കാള്‍ ലൈക്കുകളുള്ള ഏക പേജ്. 

91.8 മില്യന്‍ ലൈക്കുകളുമായി ഗായകന്‍ എമിനെം 89 മില്യന്‍ ലൈക്കുകളുമായി ബ്രിട്ടീഷ് പോപ് ഗായിക റിഹാന എന്നിവര്‍ ഷക്കീരയുടെ പിന്നാലെയുണ്ട്. 2007 ലാണ് ഷക്കീര ഫെയ്‌സ്ബുക്കില്‍ ഔദ്യോഗിക പേജ് തുടങ്ങിയത്. 100 മില്യന്‍ ലൈക്കുകള്‍ സമ്പാദിച്ച ഷക്കീരയോടുള്ള ആദര സൂചകമായി ഫെയ്‌സ്ബുക്ക് ഒരു ലുക്ക് ബാക്ക് വീഡിയോ പ്രസിദ്ധീകരിച്ചു. ഷക്കീര ഫെയ്‌സ്ബുക്കില്‍ പേജ് തുടങ്ങിയത് മുതല്‍ ഏറ്റവുമധികം ലൈക്ക് കിട്ടിയ പോസ്റ്റുകളും മറ്റ് വിശേഷങ്ങളും ഉള്‍പ്പെടുത്തിയാണ് ലുക്ക് ബാക്ക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഷക്കീരയെ അഭിനന്ദിച്ചു. തന്റെ ഔദ്യോഗിക പേജിലൂടെയാണ് സുക്കര്‍ബെര്‍ഗ് ഷക്കീരയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചത്. 100 മില്യന്‍ ലൈക്കുകള്‍ സമ്പാദിച്ച ഷക്കീര ഗിന്നസ് ബുക്കിലും ഇടം നേടി. 100 മില്യന്‍ ലൈക്ക് നേടാന്‍ സഹായിച്ച എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നതായി ഷക്കീര തന്റെ പേജിലൂടെ അറിയിച്ചു. സ്വന്തം കൈപ്പടയിലാണ് ഷക്കീര നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എഴുതിയത്. കഴിഞ്ഞ വേള്‍ഡ്കപ്പ സമയത്ത് പുറത്തിറങ്ങിയ വക്കാ വക്കാ, ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ലാ ലാ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ഷക്കീര ഇന്ത്യയില്‍ കൂടുതല്‍ പ്രശസ്തയായത്.

Scroll To Top