Thursday August 17, 2017
Latest Updates

100പേരുടെ ജോലി പോകും,ആക്സാ ഇന്‍ഷ്വറന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബ്രാഞ്ച് ഓഫിസുകള്‍ പൂട്ടുന്നു

100പേരുടെ ജോലി പോകും,ആക്സാ ഇന്‍ഷ്വറന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ബ്രാഞ്ച് ഓഫിസുകള്‍ പൂട്ടുന്നു

ഡബ്ലിന്‍ : രാജ്യത്തെ ഒന്നാംകിട വാഹന ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ആക്സാ ഇന്‍ഷ്വറന്‍സ് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ 40% ബ്രാഞ്ചുകളും പൂട്ടുന്നു.കസ്റ്റമേഴ്സുമായി നേരിട്ട് ഇടപഴകാതെ ഓണ്‍ലൈനിലൂടെയും ഫോണിലൂടെയുമുള്ള ബിസിനസ്സാണ് കമ്പനിയുടെ ബ്രാഞ്ചുകള്‍ പൂട്ടുന്നതിലുള്ള തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.കമ്പനിയുടെ കസ്റ്റമേഴ്സിനിടയില്‍ നടത്തിയ റിസേര്‍ച്ചിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.അടുത്തവര്‍ഷം തുടങ്ങാനിരുന്ന 42ല്‍ 18ബ്രാഞ്ചുകളും വേണ്ടെന്ന് കമ്പനി തീരുമാനിച്ചു.കോള്‍സെന്ററുകളിലൂടെ സേവനം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

മേട്ടോര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ 54% ഗുണഭോക്താക്കളും ഫോണ്‍ ബേസ്ഡ് പര്‍ചേസ് ഇഷ്ടപ്പെടുന്നവരാണ്. 34%ത്തിന് ഓണ്‍ലൈന്‍ ഇടപാടുകളാണ് താല്‍പര്യം. കേവലം 9% മാത്രമാണ് ബ്രാഞ്ചുകളില്‍ നേരിട്ടെത്തുന്നത്. ബ്രാഞ്ചുകള്‍ പൂട്ടുന്നതോടെ 100പേര്‍ക്ക് ജോലി നഷ്ടമാകും. ഇവരെ പിന്നീട് മറ്റു കേന്ദ്രങ്ങളില്‍ പുനര്‍നിയമിക്കുമെന്നാണ് കമ്പനി പറയുന്നത്.എന്നാല്‍ സംബന്ധിച്ച ഉറപ്പുകളൊന്നും ഇതുവരെയും കമ്പനി നല്‍കിയിട്ടില്ല.ഡെറിയിലെ കേന്ദ്രീകൃത കോള്‍ സെന്ററുകളിലൂടെ കാര്യങ്ങള്‍ നടത്താനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നു കമ്പനി വക്താവ് പറഞ്ഞു.ബ്രാഞ്ചുകളില്ലാത്തതിന്റെ പേരില്‍ സേവനത്തില്‍ കുറവുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.ജീനക്കാരുടെ പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിക്ക് റിപ്പബ്ലിക് ഓഫ് അയ.ര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി 57 ബ്രാഞ്ചുകളാണ് ഉള്ളത് .നോര്‍ത്തേണില്‍ നിന്നുള്ള 400 പേരുള്‍പ്പടെ 1200ജീവനക്കാരാണ് ഇത്രയും ബ്രാഞ്ചുകളിലായി ജോലിചെയ്യുന്നത്.രാജ്യത്താകെ 900,000 ഗുണഭോക്താക്കളാണ് കമ്പനിക്കുള്ളത്. ക്ലയര്‍ കൗണ്ടിയിലെ മാലോ,എന്നിസ് എന്നിവയും കോര്‍ക്കിലെ ഒരു ബ്രാഞ്ചും പൂട്ടുന്നവയുടെ ലിസ്റ്റിലുണ്ട്.ഡബ്ലിനിലെ പത്തും ടിപ്പററിയിലെ ഒരു ബ്രാഞ്ചും പൂട്ടും.ബ്രാഞ്ചുകള്‍ പൂട്ടുന്ന സാഹചര്യത്തിലും മോട്ടോര്‍വാഹന ഇന്‍ഷ്വറന്‍സ് രെംഗത്തെ കമ്പനിയൂടെ പ്രാമുഖ്യത്തിന് കുറവ് വരുന്നില്ല.ബ്രാഞ്ചുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Scroll To Top