Saturday December 10, 2016
Latest Updates

പല്ലെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

പല്ലെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

പല്ലുവേദനയ്ക്ക് നാമെല്ലാം പ്രഥമ പരിഹാരമാര്‍ഗമായി കാണുന്നത് പല്ലുപറിക്കലാണ്.എന്നാല്‍ എല്ലാസാഹചര്യത്തിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ മാര്‍ഗം അവലംബിക്കേണ്ടതില്ല. ചിലപ്പോഴൊക്കെ മറ്റു മാര്‍ഗങ്ങളിലൂടെ തന്നെ പ്രശ്‌നത്തിനു പരിഹാരം കാണാം. പല്ലെടുക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പലവിധ സംശയങ്ങള്‍ ഉണ്ടാവും. അവയില്‍ പലതിനുമുള്ള ഉത്തരങ്ങള്‍ ഇവിടെ പരിശോധിക്കാം.

1. ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള്‍ ഒട്ടി പോകുകയില്ല. കൃത്രിമ പല്ലുകള്‍ പരിഹാരമായുണ്ട്.

2. മേല്‍വരിയിലെയോ, താഴെത്തെയോ പല്ലെടുക്കുന്നതു മൂലം ചെവി, കണ്ണ്, തല എന്നിവയ്ക്ക് പ്രശ്‌നം വരുമെന്ന് ഭയക്കേണ്ടതില്ല. ഇത് വെറും തെറ്റിദ്ധാരണയാണ്.

3. ഒരേ സമയം ഒന്നില്‍കൂടുതല്‍ പല്ലെടുക്കുന്നതു കൊണ്ട് വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

4. പഴുപ്പുള്ളപ്പോല്‍ പല്ലെടുക്കുന്നത് വേദന ഉണ്ടാക്കും.

5. രാവിലെ തന്നെ ക്ലിനിക്കില്‍ പോയി പല്ലെടുക്കുന്നതാണ് ഉചിതം.

6. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വേണം പല്ലെടുക്കാന്‍.

7. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍ അത് കുറഞ്ഞതിനുശേഷമേ പല്ലെടുക്കാന്‍ പാടുള്ളൂ. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുകള്‍ ഉണങ്ങില്ല. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ പല്ലെടുത്താല്‍ രക്തവാര്‍ച്ച നില്‍ക്കില്ല.

8. രക്തവാതമുള്ളവരും വാല്‍വ് തകരാറുള്ളവരും പല്ലെടുക്കുന്നതിനുമുന്‍പ് അതാതു മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.

9. ഗര്‍ഭിണികള്‍ പല്ലെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ എടുക്കാം.

10. നാക്ക് കൊണ്ട് പല്ലെടുത്ത ഭാഗം തൊട്ടുനോക്കാതിരിക്കുക. ഇത് മുറിവുണങ്ങാന്‍ കാലതാമസത്തിനിടയാക്കും.

 

Scroll To Top