Sunday December 04, 2016
Latest Updates

10 സെന്റിന് വാങ്ങിയ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഹരി 34 സെന്റിന് വിറ്റഴിച്ച ഇന്ത്യാക്കാരന് കോടിക്കണക്കിന് യൂറോയുടെ ലാഭം

10 സെന്റിന് വാങ്ങിയ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഹരി 34 സെന്റിന് വിറ്റഴിച്ച ഇന്ത്യാക്കാരന് കോടിക്കണക്കിന് യൂറോയുടെ ലാഭം

ഡബ്ലിന്‍ :ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഹരി പ്രമുഖ പങ്കാളികള്‍ വിറ്റഴിക്കുന്നു.. ബാങ്കിന്റെ പ്രമുഖ സ്വകാര്യ ഓഹരി പങ്കാളികള്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം മൂന്നിലൊന്നായി ആണ് കുറച്ചിരിക്കുന്നത്. അമേരിക്കന്‍ കോടീശ്വരനായ വില്‍ബര്‍ റോസ്, ഇന്ത്യന്‍ വംശജനായ പ്രേം വാഝാ എന്നിവരാണ് ബാങ്ക് ഓഫ് അയര്‍ലണ്ടിലെ പ്രധാന ഓഹരി പങ്കാളികള്‍.

ഇവര്‍ ഐറിഷ് ബാങ്കിലെ തങ്ങളുടെ ഓഹരി പങ്കാളിത്തതിന്റെ 6.4 ശതമാനം വില്‍ക്കാന്‍ തീരുമാനിച്ചു. ബാങ്കിന്റെ 18 ശതമാനം ഓഹരിയും ഈ രണ്ടു വ്യവസായികളുടെ കയ്യിലാണ്.

6.4 ശതമാനം കൈമാറാന്‍ തീരുമാനിച്ചതോടെ ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ ഇവര്‍ക്കുള്ള ഓഹരി പങ്കാളിത്തത്തിന്റെ മൂന്നില്‍ ഒന്ന് കുറയും. ബാങ്കിന്റെ 18 ശതമാനം ഓഹരികള്‍ നിയന്ത്രിക്കുന്ന ഈ കോടീശ്വരന്മാര്‍ ഐറിഷ് ഗവണ്‍മെന്റ് കഴിഞ്ഞാല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിലെ ഏറ്റവും വലിയ ഓഹരി പങ്കാളികളാണ്.

ഇരുവര്‍ക്കുമായി 1.1 ബില്യന്‍ യൂറോയുടെ ഓഹരി പങ്കാളിത്തമാണ് ബാങ്കിലുള്ളത്. 2011 ല്‍ ബാങ്ക് ദേശസാല്‍ക്കരണ നടപടികളെ തടഞ്ഞതും ഇവരുടെ ഇടപെടല്‍ കൊണ്ടാണ്. വില്‍ബര്‍ റോസ്, പ്രേംവാഝാ എന്നിവര്‍ 2011 ലാണ് ഓഹരി ഒന്നിന് 10 സെന്റിന് വീതം ബാങ്കിന്റെ മൂന്നിലൊന്ന് ഓഹരികള്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ഒരോഹരി 34 സെന്റിനാണ് വിറ്റു പോകുന്നത്. ഓഹരി വിപണിയില്‍ ഈയിടെ ബാങ്കിനു തിരിച്ചടി നേരിട്ടുവെങ്കിലും 34 സെന്ററില്‍ കുറയാതെയുള്ള തുകയ്ക്ക് ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

ഇന്നലെ നടത്തിയ ഓഹരി വില്‍പ്പനയില്‍ മാത്രം കോടിക്കണക്കിന് യൂറോയുടെ ലാഭം പ്രേം വാഝായ്ക്കും വില്‍ബര്‍ റോസിനും ലഭിക്കും.2012 വരെ ബാങ്ക് ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും ആയിരുന്നു ഈഹൈദ്രാബാദുകാരന്‍ പ്രേംവാഝാ.

Scroll To Top