Sunday December 11, 2016
Latest Updates

1% =99 % ?

1% =99 % ?

ഡബ്ലിന്‍: അടുത്ത വര്‍ഷത്തോടെ ലോകസമ്പത്തിന്റെ പകുതിയിലധികവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാകുമെന്ന് റിപ്പോര്‍ട്ട്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് പോകുകയുമാണ് ചെയ്യുന്നത്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച ഒക്‌സ്ഫാം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകസമ്പത്തിന്റെ പകുതിയിലധികവും ഒരു ശതമാനം പേരുടെ നിയന്ത്രണത്തിലാവുകയാണ്. 

2009 ലെ ഒരു കണക്ക് പ്രകാരം ലോകസമ്പത്തിന്റെ 44 ശതമാനമായിരുന്നു അതിസമ്പന്നര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നത്. ഈ വര്‍ഷത്തോടെ അത് 48 ശതമാനമായി. അടുത്ത വര്‍ഷത്തോടെ അത് 50 ശതമാനത്തിനു മുകളിലാകുമെന്നാണ് റിപ്പോര്‍ട്ട്. ലോകസമ്പത്തിന്റെ പകുതിയിലധികവും നിയന്ത്രിക്കുന്ന ഒരു ശതമാനം പേരിലെ 80 ഓളം പേര്‍ ഫോബ്‌സ് മാഗസിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയവരാണ്. ഇവരുടെ സമ്പാദ്യം 2009 ല്‍ 1.3 ട്രില്യന്‍ ഡോളര്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 1.9 ട്രില്യന്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 1,645 പേരാണ് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 30 ശതമാനം പേരും അമേരിക്കക്കാരാണ്. 

Scroll To Top