Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ തൊടുപുഴക്കാരുടെ പ്രഥമ കൂട്ടായ്മ ഫെബ്രുവരി 14 ന് താലയില്‍

അയര്‍ലണ്ടിലെ തൊടുപുഴക്കാരുടെ  പ്രഥമ കൂട്ടായ്മ ഫെബ്രുവരി 14 ന് താലയില്‍

ഡബ്ലിന്‍:സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരുകൊച്ചി സംസ്ഥാനം രൂപവത്കരിക്കും വരെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നതും ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണീജ്യ കേന്ദ്രവുമായ തൊടുപുഴയുടെ മണ്ണില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്ന മലയാളികളുടെ പ്രഥമ കൂട്ടായ്മ ഫെബ്രുവരി 14 ശനിയാഴ്ച താല കില്‍നമന ഹാളില്‍ നടത്തപ്പെടുന്നു. 

രാവിലെ 10:30 ന് ഭദ്രദീപം തെളിച്ച് വര്‍ണ്ണാഭവും വൈവിധ്യവുമാര്‍ന്ന വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന കൂട്ടായ്മയില്‍ അയലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 150 ല്‍ പരം കുടുംബാംഗങ്ങള്‍ സംബന്ധിക്കും. അയര്‍ലന്‍ഡിലാകമാനമുള്ള തൊടുപുഴ നിവാസികളെ നേരിട്ടും ഫോണിലൂടെയും ഇതിനോടകം സംഘാടകര്‍ ബന്ധപ്പെട്ട് കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. സംഘാടകരാല്‍ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ ഇതൊരു ക്ഷണക്കത്തായി സ്വീകരിച്ച് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ദയവായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക്
0870622230
0877850505
0861761596

തൊടുപുഴ കൂട്ടായ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ചേരുവാന്‍:https://www.facebook.com/profile.php?id=100004130535681

Scroll To Top