Tuesday December 06, 2016
Latest Updates

സെന്റ് വിന്‍സന്റ്‌സ് ആശുപത്രി അധികൃതര്‍ തട്ടിപ്പ് നടത്തുന്നുവെന്ന് എച്ച് എസ് ഇ :ഭരണ ചുമതല ഏറ്റെടുക്കാനും ആലോചനയെന്ന് ടോണി ഒ’ബ്രയാന്‍ 

സെന്റ് വിന്‍സന്റ്‌സ് ആശുപത്രി അധികൃതര്‍ തട്ടിപ്പ് നടത്തുന്നുവെന്ന് എച്ച് എസ് ഇ :ഭരണ ചുമതല ഏറ്റെടുക്കാനും ആലോചനയെന്ന് ടോണി ഒ’ബ്രയാന്‍ 

ഡബ്ലിന്‍ :ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഗവണ്‍മെന്റ് ഫണ്ട് വാങ്ങി കമ്പനിയുടെ തന്നെ പൊതു മേഖലാ ആശുപത്രികളുടെ മറവില്‍ തട്ടിപ്പ് നടത്തുന്നുവെന്ന് എച്ച്എസ്ഇ തലവന്‍ ടോണി ഒബ്രയാന്‍. ഗ്രൂപ്പിന്റെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുമായി പരാന്നബന്ധമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.വര്‍ഷം തോറും 206 മില്യന്‍ യൂറോ അനുവദിച്ചതിന്റെ കണക്ക് പോലും സൂക്ഷിക്കാത്തത് ചട്ടവിരുദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഡയല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്‍പിലാണ് ഒബ്രിയാന്റെ വെളിപ്പെടുത്തല്‍. സെന്റ വിന്‍സെന്റ് പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് രോഗികളെ നിര്‍ദേശിക്കുന്ന 56 ശതമാനം ഡോക്ടര്‍മാര്‍ക്കും അതിനുള്ള അവകാശമില്ല. കൂടാതെ വിവരസുരക്ഷിതത്വത്തിന്റെ പേരുപറഞ്ഞ് അധികൃതര്‍ കള്ളക്കണക്ക് നിരത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഗൗരവമേറിയ പല കുറ്റങ്ങളും സംശയിക്കപ്പെടുന്നുണ്ടെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണം പരിഗണിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപനത്തെ നല്ല നിലയില്‍ നയിച്ചിരുന്ന പഴയ ചെയര്‍മാന്‍ പുറത്താക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയുടെ ചുമതല എച്ച് എസ് സി നിയോഗിക്കുന്ന പ്രത്യേക അഡ്മിനിസ്‌ട്രേട്ടിവ് ഗ്രൂപ്പിനെ ഏല്‍പ്പിക്കാനും ആലോചനയുണ്ടെന്ന് എച്ച്എസ്ഇ തലവന്‍ അറിയിച്ചു.

സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍,സെന്റ് മൈക്കല്‍ ഹോസ്പിറ്റല്‍, സെന്റ് വിന്‍സെന്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എന്നിവ ചേരുന്നതാണ് സെന്റ് വിന്‍സെന്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്.

Scroll To Top