Friday December 09, 2016
Latest Updates

തിരുവത്താഴസ്മരണയില്‍ ഡബ്ലിനിലെ ക്രൈസ്തവസമൂഹം,പെസഹാശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ദേവാലയങ്ങളില്‍ വന്‍തിരക്ക് 

തിരുവത്താഴസ്മരണയില്‍ ഡബ്ലിനിലെ ക്രൈസ്തവസമൂഹം,പെസഹാശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ദേവാലയങ്ങളില്‍ വന്‍തിരക്ക് 

ഡബ്ലിന്‍: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ ക്രൈസ്തവസമൂഹം പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ രക്ഷകന്റെ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു ക്രിസ്തു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളിലും വീടുകളിലും അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തപ്പെട്ടു.

സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ താലയിലെ പള്ളിയില്‍ നടത്തപ്പെട്ട പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേര്‍ പങ്കെടുത്തു.മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് ഫാ.കുര്യന്‍ പുരമഠത്തിലാണ് നേതൃത്വം നല്കുന്നത്.

പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ചാപ്ല്യന്‍ ഫാ,മനോജ് പൊന്‍കാട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.ഫാ.കുര്യന്‍ പുരമഠത്തില്‍,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഡബ്ലിന്‍ ജറുസലേം മാര്‍ത്തോമാ ഇടവകയുടെ പെസഹാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 7 മണിയ്ക്ക് താലയിലെ സെന്റ് മലൂറിയന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടു.വികാരി ഫാ.ജോര്‍ജ് വര്‍ഗീസ് കാര്‍മികത്വം വഹിച്ചു.

ഡബ്ലിന്‍ 8 ലെ ഡോണോര്‍ അവന്യു സെന്റ് കാതെറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ദേവാലയത്തില്‍ നടന്ന ഡബ്ലിന്‍ സി എസ് ഐ കോണ്‍ഗ്രിഗേഷന്റെ പെസഹാ ശുശ്രൂഷകള്‍ക്ക് . വികാരി റവ . ഡോ . ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) നേതൃത്വം നല്‍കി.

ഡബ്ലിനിലെ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിലും പെസഹായുടെ ശുശ്രൂഷകള്‍ നടത്തപ്പെട്ടു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ലൂക്കനിലെ സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെട്ട പെസഹാ ശുശ്രൂഷകള്‍ക്ക് വികാരി ഫാ.നൈനാന്‍ കുറിയാക്കോസ് പുളിയായില്‍ കാര്‍മികത്വം വഹിച്ചു.

ഫോട്ടോ:സുനില്‍ ഫ്രാന്‍സീസ് 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള പെസഹാ ശുശ്രൂഷകളുടെ ദൃശ്യങ്ങള്‍ 

DSC_6016DSC_5974DSC_5960DSC_2777DSC_2692DSC_2746DSC_2770 (1)

Scroll To Top