Sunday December 04, 2016
Latest Updates

ശമ്പള പുനസ്ഥാപന ചര്‍ച്ചകള്‍ മെയ് 12 ന് തുടങ്ങും,നഴ്‌സുമാരുടെ വര്‍ദ്ധിപ്പിച്ച സമയക്രമം കുറയ്ക്കുന്നത് തല്ക്കാലം പരിഗണനയിലില്ലെന്ന് സൂചനകള്‍ 

ശമ്പള പുനസ്ഥാപന ചര്‍ച്ചകള്‍ മെയ് 12 ന് തുടങ്ങും,നഴ്‌സുമാരുടെ വര്‍ദ്ധിപ്പിച്ച സമയക്രമം കുറയ്ക്കുന്നത് തല്ക്കാലം പരിഗണനയിലില്ലെന്ന് സൂചനകള്‍ 

ഡബ്ലിന്‍:പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്ന കാര്യത്തില്‍ ഐറിഷ് സര്‍ക്കാരും യൂണിയനുകളും തമ്മിലുള്ള ചര്‍ച്ച മെയ് 12ന് നടക്കും. കഴിഞ്ഞയാഴ്ച്ച ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സിന്റെ പബ്ലിക് സര്‍വീസ് കമ്മറ്റിക്ക് മിനിസ്റ്റര്‍ ഫോര്‍ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് റീഫോം ബ്രണ്ടന്‍ ഹൗളന്‍ ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു.
ശമ്പള പുനസ്ഥാപന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ട്രേഡ് യൂണിയനുകളെ ക്ഷണിച്ചു. 2009 മുതല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുകകളുടെ തോത് കുറയ്ക്കുകയാണെങ്കില്‍ അത് ശമ്പള വര്‍ദ്ധനവിനേക്കാള്‍ ജോലിക്കാര്‍ക്ക് പ്രയോജനകരമായിരിക്കുമെന്ന് ഇന്നലെ മറ്റൊരു മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുകയുടെ അളവില്‍ കുറവ് വരുത്തുകയാണെങ്കില്‍ ജോലിക്കാരുടെ കൈയില്‍ ലഭിക്കുന്ന തുകയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ധനകാര്യ മന്ത്രി സിമണ്‍ ഹാരിസും അഭിപ്രായപ്പെട്ടു. അത് ഗ്രോസ് പേ ലെവലിനെയോ രാജ്യത്തിന്റെ മത്സരക്ഷമതയെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പേ റിലേറ്റഡ് ഡിഡക്ഷനുകളില്‍ ഏതിലാണ് കുറവ് വരുത്തുന്നത് എന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ സൂചനകള്‍ നല്‍കിയില്ലെങ്കിലും പബ്ലിക് സര്‍വീസ് പെന്‍ഷന്‍ ലെവിയില്‍ കുറവു വരുത്താന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2009ലാണ് ഇത് നടപ്പാക്കിയത്. ഇതിന് പിന്നാലെ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ കുറവ് വന്നത് ഏഴു ശതമാനമാണ്.

ഓരോ ആഴ്ച്ചയിലും ഒന്നര മണിക്കൂര്‍ അധികം ശമ്പളമില്ലാതെ ജോലി ചെയ്യണമെന്ന 2013ലെ ഹാഡിംഗ്ടണ്‍ റോഡ് കരാറിലെ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് ഐറിഷ് നേഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ആവശ്യപ്പെട്ടേക്കും.എന്നാല്‍ ഇത്തരമൊരു ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്

Scroll To Top