Sunday December 04, 2016
Latest Updates

ഓട്‌ലാന്‍ഡ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി 

ഓട്‌ലാന്‍ഡ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി 

ഡബ്ലിന്‍:ബ്ലാക്ക് റോക്കിലെ ഓട്‌സ് ലാന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി .ബ്ലാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലാക്ക് റോക്ക്, സ്റ്റില്‍  ഓര്‍ഗന്‍, മെറിയോന്‍, ഡോണിബ്രൂക്ക് മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ പങ്കെടുത്തു

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,കരോള്‍ സംഗീതം,ലക്കി ഡിപ്പ് എന്നിവയും ഉണ്ടായിരുന്നു.ജോമോന്‍ പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘അപരിചിതര്‍ ‘എന്ന ഏകാങ്ക നാടകം ശ്രദ്ധേയമായി.കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തിന്റെ അന്ത്യത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ദേശസ്‌നേഹത്താല്‍ ആവേശഭരിതരായി ദേശീയഗാനം ആലപിച്ച് നാടകപ്രമേയത്തെ അംഗീകരിച്ച അത്യപൂര്‍വ്വ സംഭവവും ഇവിടെയുണ്ടായി.ANCH

മനോജ് തോമസ്,ജിബി ജേക്കബ്,അനീഷ് ഉള്ളനാട്,സണ്ണി ബ്‌ളാക്ക് റോക്ക്,റെജി കുരുവിള,വിജി മാത്യുസ്,ജോമ മനോജ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എമില്‍ മനോജ്,ജേക്കബ് ജോയല്‍ എന്നിവര്‍ കോമ്പയര്‍മാരായി.മനോജ് തോമസ് സ്വാഗതവും,റെജി സി ജേക്കബ് നന്ദിയും പറഞ്ഞു.

ഡബ്ലിന്‍ മേഖലയില്‍ ഏറ്റവും അധികം മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഓട്‌സ് ലാന്‍ഡ് പബ്ലിക് സ്‌കൂളിലെ ഇന്ത്യാക്കാരായ രക്ഷിതാക്കളുടെ ഐക്യ വേദിയാണ് ഓട്‌സ് ലാന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി.മേഖലയിലെ ഇന്ത്യന്‍ വംശജര്‍ക്കായി വൈവിധ്യ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാനുള്ള പരിശ്രമങ്ങളിലാണ് ഓട് ലാ ന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിSNEYELLOJI1oa9coa7 oa2 oa1oa10 oa8 oa9b oa5oa4

Scroll To Top