Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും പെര്‍ത്തിലേയ്ക്ക് കുടിയേറിയ മലയാളി യുവതി നിര്യാതയായി

അയര്‍ലണ്ടില്‍ നിന്നും പെര്‍ത്തിലേയ്ക്ക് കുടിയേറിയ മലയാളി യുവതി നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ഓസ്‌ട്രേലിയയ്ക്ക് കുടിയേറിയ അനു മോഹന്‍ മോഹനന്‍ (31)നിര്യാതയായി.അസുഖ ബാധിതയായതിനെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയില്‍ ആയിരുന്നു.ഡബ്ലിനിലെ ബ്ലാഞ്ചസ് ടൌണ്‍ വാട്ടര്‍ വില്ലിയിലെ താമസക്കാരായിരുന്ന ഇവര്‍ മൂന്നു വര്‍ഷം മുമ്പ് പെര്‍ത്തിലേയ്ക്ക് താമസം മാറ്റിയിരുന്നു.
ഒരു വര്‍ഷത്തോളം ബ്ലാഞ്ചസ് ടൌണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശേഷമാണ് പെര്‍ത്തിലെയ്ക്ക് താമസം മാറ്റിയത്.തുടര്‍ന്ന് കേരളത്തില്‍ എത്തി തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാവേലിക്കര സ്വദേശിയായ രാജേഷാണ് ഭര്‍ത്താവ്.രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.വൈദേഹി ,ദ്രോണ.
സംസ്‌കാരം ഇന്ന് രാവിലെ നടത്തപ്പെട്ടു.

Scroll To Top