Saturday December 03, 2016
Latest Updates

ഐറിഷ് ലോട്ടോയ്ക്ക് താളം തെറ്റുന്നു,ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും 

ഐറിഷ് ലോട്ടോയ്ക്ക് താളം തെറ്റുന്നു,ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ നാഷണല്‍ ലോട്ടോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. നാഷണല്‍ ലോട്ടോയുടെ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ലോട്ടോയെസംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ മാസം ലോട്ടറി വില്‍പന രണ്ടു തവണ തടസപ്പെട്ടു നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. നെറ്റ് വര്‍ക്ക് തകരാറുകള്‍ കാരണം ടിക്കറ്റ് മെഷീന്‍ കേടായതിനെ തുടര്‍ന്നാണ് ലോട്ടറി വില്‍പന നിര്‍ത്തിവെച്ചത്

കഴിഞ്ഞവര്‍ഷം മുതല്‍ നാഷണല്‍ ലോട്ടറി മെഷീന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഇതുവരെ ഇത് പരിഹരിച്ചിട്ടില്ലെന്നും റീട്ടൈല്‍ ഗ്രോസെറി ഡൈലി ആന്റ് അലൈഡ് ട്രൈഡ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ താരാ ബക്ക്‌ലി പറഞ്ഞു. ലോട്ടറി വില്‍പന കൂടുതല്‍ ലാഭകരമാക്കാന്‍ ലോട്ടറി ടിക്കറ്റുകളുടെ വില വര്‍ധിപ്പിക്കാനും,കൂടുതല്‍ ലോട്ടോ നമ്പറുകള്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോട്ടറി വില്‍പനയക്ക് കഴിഞ്ഞ വര്‍ഷം നാഷണല്‍ ലോട്ടറി റെഗുലേറ്ററില്‍ നിന്നും ലൈസന്‍സ് നേടിയ പ്രീമിയര്‍ ലോട്ടറി അയര്‍ലണ്ടിന്റെ
പിടിപ്പുകേടാണ് നാഷ്ണല്‍ ലോട്ടോ താളം തെറ്റാന്‍ കാരണമെന്ന ആരോപണവും ശക്തമാണ്. അതെസമയം പ്രീമിയര്‍ ലോട്ടറി അയര്‍ലണ്ടിനെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് പിഎല്‍ഐ ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോത്ത് ഗ്രിഫിന്‍ രംഗത്തെത്തി. നാഷണല്‍ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വിലിയ സാങ്കേതിക പരിഷ്‌ക്കരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്

Scroll To Top