Friday December 09, 2016
Latest Updates

ഐ ഫോണ്‍ സ്‌പൈ ഫോണോ? നിങ്ങളുടെ ഓരോ ചലനങ്ങളും ഐ ഫോണ്‍ റെക്കോഡ് ചെയ്യുന്നുണ്ട് !

ഐ ഫോണ്‍ സ്‌പൈ ഫോണോ? നിങ്ങളുടെ ഓരോ ചലനങ്ങളും ഐ ഫോണ്‍ റെക്കോഡ് ചെയ്യുന്നുണ്ട് !

വാഷിംഗ്ടണ്‍: ഐ ഫോണ്‍ വളയുന്നുവെന്ന പരാതികള്‍ക്കിടെ ഐ ഫോണ്‍ സ്‌പൈ ഫോണ്‍ എന്നും പരാതി ഉയരുന്നു. ആപ്പിള്‍ ഫോണുകളിലെ ഒരു ഫംഗ്ഷന്‍ അത് ഉപയോഗിക്കുന്ന ആളിന്റെ ഓരോ നിമിഷവും റെക്കോഡ് ചെയ്തു കൊണ്ടിരിക്കുന്നതായാണ് പരാതി. നിങ്ങള്‍ എപ്പോള്‍ ഓഫീസില്‍ പോയി?, എവിടെ നിന്ന് ഭക്ഷണം കഴിച്ചു?, നിങ്ങള്‍ ഷോപ്പിംഗ് നടത്തുന്നത് എവിടെ?. തുടങ്ങി നിങ്ങള്‍ ഓരോ നിമിഷവും എന്ത് ചെയ്യുന്നുവെന്ന് ഐ ഫോണ്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുന്നാണ് പരാതി. അപ്പിള്‍ ഫോണുകളില്‍ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഒരു ഫംഗ്ഷനാണ് ഉപയോക്താക്കള്‍ ഓരോ നിമിഷവും എന്തൊക്കെ ചെയ്യുന്നുവെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. 

സെറ്റിംഗ്‌സ് മെനുവില്‍ അധികമാര്‍ക്കും അറിയാന്‍ കഴിയാത്ത വിധമാണ് ഈ ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ഓരോ നിമിഷവും ചോര്‍ത്തിയെടുക്കാന്‍ ഐ ഫോണില്‍ ഇപ്രകാരം ഒരു ഫംഗ്ഷന്‍ പ്രവര്‍ത്തിക്കുന്നതായി ഭൂരിപക്ഷം ഐ ഫോണ്‍ ഉടമകള്‍ക്കും അറിയില്ല. അതേസമയം ഫോണിന്റെ ഉടമയുടെ അനുമതിയില്ലാതെ റെക്കോഡ് ചെയ്യപ്പെടുന്ന ഈ വിവരങ്ങള്‍ ഒരിക്കലും പുറത്ത് പോകില്ലെന്നാണ് ഈ വിവാദത്തോടെ പ്രതികരിച്ച ആപ്പിള്‍ അധികൃതര്‍ പറയുന്നത്. മാപ്പിംഗ് സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയതെന്നും ആപ്പിള്‍ വിശദീകരിക്കുന്നു. 

ഐ ഒഎസ് 7, ഐ ഒഎസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഫോണുകളിലാണ് ഉപയോക്താവിന്റെ ഓരോ ചലനങ്ങളും റെക്കോഡ് ചെയ്യുന്ന ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിപിഎസ് കൂടാതെയാണ് ഉപയോക്താക്കളെ നിരീക്ഷിക്കുന്ന ഒരു സംവിധാനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടനിലെ പ്രമുഖ ടെക്‌നോളജി വിദഗ്ദന്‍ പ്രൊഫ. നോയല്‍ ഷാര്‍ക്കെ പറഞ്ഞു. ഐ ഫോണ്‍ ശേഖരിക്കുന്ന ഡാറ്റകള്‍ പുറത്തേക്ക് പോകില്ലെന്നാണ് അപ്പില്‍ വാദിക്കുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ക്കോ പോലീസിനോ ഗവണ്‍ മെന്റുകള്‍ക്കോ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എടുക്കാനും ദുരുപയോഗം ചെയ്യാനും ആപ്പിള്‍ ഫോണിലെ ഈ ഫംഗ്ഷന്‍ ദുരുപയോഗം ചെയ്യാന്‍ കഴിയുമെന്ന് സാങ്കേതിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍ക

Scroll To Top