Friday December 02, 2016
Latest Updates

ബിസിനസ് പൂട്ടിയത് ബ്രെക്സിറ്റ് കാരണമെന്ന് ഐറിഷ് കൂണ്‍ കമ്പനി; ജോലി നഷ്ടപ്പെട്ടത് 70 പേര്‍ക്ക്

ബിസിനസ് പൂട്ടിയത് ബ്രെക്സിറ്റ് കാരണമെന്ന് ഐറിഷ് കൂണ്‍ കമ്പനി; ജോലി നഷ്ടപ്പെട്ടത് 70 പേര്‍ക്ക്

ടിപ്പററി:17 വര്‍ഷമായി നടന്നുവന്നിരുന്ന തന്റെ ബിസിനസ് പൂട്ടാന്‍ കാരണം ബ്രെക്സിറ്റാണെന്ന് ടിപ്പററിയിലെ ഷീല്‍ ആന്‍ഡ് മക്ഡൊണാള്‍ഡ് മഷ്റൂംസ് കമ്പനി ഉടമ പീറ്റര്‍ മക്ഡൊണാള്‍ഡ്. 70 പേര്‍ക്കാണ് ഇതോടെ കമ്പനിയിലെ ജോലി നഷ്ടമായത്. ബ്രെക്സിറ്റ് സംഭവിച്ചതോടെ പൗണ്ടിന് മൂല്യത്തകര്‍ച്ച നേരിട്ടതാണ് കമ്പനി പൂട്ടുന്നതിലേയ്ക്ക് നയിച്ചത്. യുകെയിലേയ്ക്കായിരുന്നു കൂണുകള്‍ പ്രധാനമായും കയറ്റിയയച്ചിരുന്നത്. കമ്പനി പൂട്ടുകയാണെന്ന കാര്യം ബുധനാഴ്ച മക്ഡൊണാള്‍ഡ് ജോലിക്കാരെ അറിയിക്കുകയായിരുന്നു.

ആഴ്ചയില്‍ 10,000 മുതല്‍ 12,000 യൂറോ വരെ നഷ്ടം ബ്രെക്സിറ്റിനു ശേഷം സഹിക്കേണ്ടി വന്നതായി മക്ഡൊണാള്‍ഡ് വ്യക്തമാക്കി. 1999ല്‍ 12 പേരുമായി ആരംഭിച്ചതാണ് ഷീല്‍ ആന്‍ഡ് മക്ഡൊണാള്‍ഡ് മഷ്റൂംസ് കമ്പനി. ടിപ്പററിയില്‍ ഏറെപ്പേര്‍ക്ക് ജോലി നല്‍കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്. യുകെയിലേയ്ക്ക് 1.5 മില്ല്യണ്‍ കിലോഗ്രാം കൂണാണ് കമ്പനി കയറ്റുമതി ചെയ്തിരുന്നത്.

രാജ്യത്താകമാനം 60 കമ്പനികളിലായി 3,500ഓളം പേരാണ് കൂണ്‍ ബിസിനസ് മേഖലയില്‍ ജോലി ചെയ്യുന്നത്. ബ്രെക്സിറ്റ് കാരണം പൗണ്ടിന് നേരിട്ട മൂല്യത്തകര്‍ച്ച ഇവരെ ആശങ്കയിലാക്കിിരിക്കുകയാണ്.

Scroll To Top