Friday December 09, 2016
Latest Updates

അദ്ധ്യാപക സമരം ഇന്നുമുതല്‍,പിടിവാശി വിടാതെ സര്‍ക്കാര്‍,വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

അദ്ധ്യാപക സമരം ഇന്നുമുതല്‍,പിടിവാശി വിടാതെ സര്‍ക്കാര്‍,വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

ഡബ്ലിന്‍:തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന ആവശ്യമുയര്‍ത്തി അയര്‍ലണ്ടിലെ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന സമരത്തിന് ഇന്നു തുടക്കം. രാജ്യത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ എഎസ്ടിഐയുടെ പിന്തുണയോടെയാണ് സമരം. സംഘടനയും വിദ്യാഭ്യാസവകുപ്പും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

രാജ്യത്തെ ആകെയുള്ള 735 സെക്കണ്ടറി സ്‌കൂളുകളില്‍ 507 എണ്ണവും സമരം കാരണം അടച്ചിടും. മറ്റുള്ളവ തുറന്നു പ്രവര്‍ത്തിക്കും.എങ്കിലും സമരം ചെയ്യുന്ന യൂണിയന്‍കാരും,അല്ലാത്തവരും ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലും പഠനം മുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമരക്കാരുമായി വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ജോലിക്കാരായ മാതാപിതാക്കളും ഫലത്തില്‍ അവധിയെടുക്കേണ്ടി വരും.

ജോലിക്കെത്താത്ത അദ്ധ്യാപകരുടെ ശമ്പളം കട്ട് ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top