Thursday December 08, 2016
Latest Updates

 3000 യൂറോ വഴിയില്‍ കിടന്നു കിട്ടിയാല്‍ എന്ത് ചെയ്യും?

 3000 യൂറോ വഴിയില്‍ കിടന്നു കിട്ടിയാല്‍ എന്ത് ചെയ്യും?

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ പാണ്ട വേസ്റ്റ് പ്ലാന്റ് ജീവനക്കാരന് ഇന്നലെ ഡബ്ലിനിലെഒരു ചവറു കൂനയില്‍ നിന്നും നിന്ന് 3000 യൂറോ കളഞ്ഞ് കിട്ടി. രാദു ഹജ്ദു എന്ന ജീവനക്കാരനാണ് പണം കളഞ്ഞ് കിട്ടിയത്. ഏതായാലും അദ്ദേഹം പണത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തി പണം കൈമാറുകയും ചെയ്തു.ഒരു സ്ത്രീയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട പണമാണ് വേസ്റ്റ് പ്ലാന്റില്‍ നിന്ന് ലഭിച്ചതെന്നു വ്യക്തമാകുകയും പാണ്ട മാനേജ്‌മെന്റ് അവരെ ബന്ധപ്പെട്ട് പണം കൈമാറുകയും ചെയ്തു. ജീവനക്കാരന്റെ സത്യസന്ധതയെ പണം നഷ്ടപ്പെട്ട പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്ത്രീ അഭിനന്ദിക്കുകയും ചെയ്തു. 

ഇത്തരത്തില്‍ വഴിയില്‍ കിടന്ന് പണം ലഭിച്ചാല്‍ എത്ര പേര്‍ അത് ഉടമസ്ഥന് കൈമാറാന്‍ തയ്യാറാകും? ഈ വാര്‍ത്തയോട് അനുബന്ധിച്ച് ഒരു ഐറിഷ് മാധ്യമം നടത്തിയ അഭിപ്രായ സര്‍വെയില്‍ ഈ ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

3000 യൂറോ കളഞ്ഞ് കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം. സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയ 4238 പേര്‍ അഥവാ 38 ശതമാനം പേരും വഴിയില്‍ കിടന്നു കിട്ടുന്ന പണം ആരെയും അറിയിക്കാതെ കയ്യില്‍ തന്നെ വെക്കുമെന്ന് അഭിപ്രായപ്പെട്ടു. ഉടമസ്ഥനെ കണ്ടെത്തി പണം തിരികെ ഏല്‍പ്പിക്കുമെന്ന് 3842 പേര്‍ (34%) അഭിപ്രായപ്പെട്ടു. 

2358 പേര്‍ അഥവാ 21 ശതമാനം പേര്‍ പണം ഗാര്‍ഡയെ ഏല്‍പ്പിക്കുമെന്ന് പറഞ്ഞു. കളഞ്ഞ് കിട്ടുന്ന 3000 യൂറോ ചെലവഴിച്ച് 1500 സ്‌ക്രാച്ച് കാര്‍ഡുകള്‍ വാങ്ങുമെന്ന് 383 പേര്‍ അഭിപ്രായപ്പെട്ടു (3%). ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് 267 പേര്‍ (2%) അഭിപ്രായപ്പെട്ടു. ഏതായാലും പാണ്ട ജീവനക്കാരനെപ്പോലെ നഗരത്തിലെ ഭൂരിപക്ഷം പേരുടെയും സത്യസന്ധതയെ പറ്റിയുള്ള കാഴ്ച്ചപ്പാട് ശരിയല്ലെന്നാണ് മാധ്യമത്തിനു തെളിഞ്ഞതത

Scroll To Top