Tuesday December 06, 2016
Latest Updates

 മക് ഡൊണാള്‍ഡ്‌സിന്റെ ബാത്ത്‌റൂമില്‍ ഒളിക്യാമറ !

  മക് ഡൊണാള്‍ഡ്‌സിന്റെ ബാത്ത്‌റൂമില്‍ ഒളിക്യാമറ !

ഡബ്ലിന്‍:അന്താരാഷ്ട്ര ഹോട്ടല്‍ ബ്രാന്‍ഡ് ആയ മക് ഡൊണാള്‍ഡ്‌സിന്റെ ബാത്ത്‌റൂമില്‍ ഒളിക്യാമറ. മക് ഡൊണാള്‍ഡിന്റെ ഡബ്ലിന്‍ ടെമ്പിള്‍ ബാറിലെ റെസ്റ്റോറന്റിലാണ് ഒളിക്യാമറ കണ്ടെത്തിയത്.സ്‌മോക്ക് അലാമിന്റെ അകത്ത് ഒളിപ്പിച്ച നിലയിലാണ് ക്യാമറ കണ്ടെത്തിയത്.

പുരുഷന്മാരുടെ ബാത്ത്‌റൂമില്‍ കണ്ടെത്തിയ ഈ ഒളിക്യാമറ സിങ്ക് ഏരിയയിലെക്കാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ക്യാമറ സ്ഥാപിച്ച നടപടിക്കെതിരെ ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ക്യാമറ വെച്ച തീരുമാനം ശരിയാണെന്ന നിലപാടിലാണ് മക് ഡൊണാള്‍ഡ് അധികൃതര്‍.

ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം അനുസരിച്ച് ആവശ്യമുള്ളയിടത്ത് ഒളിക്യാമറ സ്ഥാപിക്കാന്‍ അനുമതിയുണ്ടെന്ന് മക് ഡൊണാള്‍ഡ് അധികൃതര്‍ വാദിക്കുന്നു.ഉപഭോക്താക്കളുടെ സ്വകാര്യത കവരാത്ത രീതിയിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും അധികൃതര്‍ വാദിക്കുന്നു. യൂറിനല്‍ എരിയയ്ക്ക് പുറത്തേക്കാണ് ക്യാമറയുടെ ഫോക്കസ് നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍വാദിക്കുന്നു.

ഡാറ്റ പ്രൊട്ടക്ഷന്‍ നിയമ പ്രകാരം സുരക്ഷാ വീഴ്ചശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്ഥലങ്ങില്‍ ഒളിക്യാമറ സ്ഥാപിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മക് ഡൊണാള്‍ഡ് ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ എന്ത് സുരക്ഷാവീഴ്ചയുടെ കാരണം പറഞ്ഞാണ് ഒളിക്യാമറകള്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല.

ചില ആളുകളുടെ ഭാഗത്ത് നിന്ന് ബാത്ത്‌റൂമിലെ സിങ്കും മറ്റും നശിപ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ക്യാമറസ്ഥാപിച്ചതെന്നുമാണ് മക് ഡൊണാള്‍ഡ് അധികൃതരുടെ വിശദീകരണം. നശീകരണ പ്രവണതഒഴിവാക്കാന്‍ ക്യാമറയുടെ സാന്നിധ്യം അറിയിച്ച് കൊണ്ട് മുന്നറിയിപ്പ്‌ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ബാത്ത്‌റൂമില്‍ ക്യാമറ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി

Scroll To Top