Saturday December 10, 2016
Latest Updates

 ബജറ്റില്‍ കുടിയേറ്റക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍

 ബജറ്റില്‍ കുടിയേറ്റക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍

ഡബ്ലിന്‍: പുതിയ ബജറ്റില്‍ നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍. വരുന്ന ബജറ്റില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. ആര്‍ടിഇയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെന്‍ഡന്‍ ഹൌളിന് അധികം ചെലവു ചുരുക്കല്‍ പ്രഖ്യാപിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. 

പ്രതീക്ഷിച്ചതിലും കൂടുതല്‍ നികുതി വരുമാനം ഖജനാവില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ മാസം മാത്രം 440 മില്യന്‍ യൂറോ നികുതി വരുമാനം ലഭിച്ചു. ഇത് പ്രതീക്ഷിച്ചതിലും കൂടുതലാണ്.

കൂടാതെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും നിര്‍മ്മാണ മേഖല മെച്ചപ്പെട്ടതും ഐറിഷ് സമ്പദ്ഘടനയ്ക്ക് ശുഭസൂചനയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സാമ്പത്തിക അച്ചടക്ക നടപടികളുടെ ഫലമായാണ് ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. 

ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രാമുഖ്യം നല്‍കുന്ന സാമ്പത്തിക നയമായിരിക്കും ഈ
ബജറ്റില്‍ പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 14 നാണ് ബജറ്റ്. 32,800 യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ള ഇടത്തരക്കാരും എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവരുമായ ആളുകളുടെ നികുതി ഭാരം ഈ ബജറ്റില്‍
കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞു

Scroll To Top