Thursday December 08, 2016
Latest Updates

ഹൈക്കോടതി വിധിക്കെതിരെ സൂര്യനെല്ലി കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍ 

ഹൈക്കോടതി വിധിക്കെതിരെ സൂര്യനെല്ലി കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത സൂര്യനെല്ലികേസ് പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതികളായ അഡ്വ. കെ.എന്‍.ജോസ്, ജേക്കബ് സ്റ്റീഫന്‍, അലിയാര്‍, ദാവൂദ്, അജി, ജിമ്മി എന്നിവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് അനുകൂലമായ വിധിക്കെതിരെയാണ് പ്രതികളുടെ ഹര്‍ജി. 
കേസില്‍ ഇരയായ സൂര്യനെല്ലി പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധി പരിഗണിക്കേണ്ടതില്ലെന്നും പരാതി പരിഗണിച്ചാല്‍ മതിയെന്നും 2008 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 29 പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ 2005 ല്‍ കോടതി സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ടതിനുശേഷമാണ് പീഡനക്കേസുകളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വന്നതെന്നും അതുകൊണ്ട് ഒരിക്കല്‍ വെറുതെ വിട്ട തങ്ങളെ വീണ്ടും ശിക്ഷിക്കുന്നത് നീതിയല്ലെന്നും പ്രതികള്‍ അപ്പീലില്‍ പറയുന്നു. ഒപ്പം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്നും ഇവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്

Scroll To Top