Sunday December 11, 2016
Latest Updates

ലൂസിന്‍ഡ ക്രീഗ്ടണ്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

ലൂസിന്‍ഡ ക്രീഗ്ടണ്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഫിനഗേല്‍ മുന്‍ ടി.ഡി ലൂസിന്‍ഡ ക്രീഗ്ടണിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പ്രമുഖ ബിസിനസുകാരന്‍ എഡ്ഡി ഹോബ്‌സും പാര്‍ട്ടിയിലുണ്ട്. ഡബ്ലിനിലെ മാര്‍ക്കര്‍ ഹോട്ടലില്‍ വച്ചാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. അതേസമയം പാര്‍ട്ടിക്ക് പേരിട്ടിട്ടില്ല. ഒഫാലിയിലെ സ്വതന്ത്ര കൌണ്‍സിലര്‍ ജോണ്‍ ലെഹിയും പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. 

പാര്‍ട്ടിയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഏതാനും മാസങ്ങള്‍ക്കകം നടക്കും. റീബൂട്ട് അയര്‍ലണ്ട് എന്ന ഹാഷ് ടാഗോടെ പാര്‍ട്ടിയുടെ പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തിന് അനുയോജ്യമായ സമ്പദ്ഘടന രൂപീകരിക്കുക. പൊതുജന സേവനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടിയുടെ രൂപീകരണം. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഐറിഷ് ജനതയ്ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട പാര്‍ട്ടി വേണമെന്ന ചിന്തയില്‍ നിന്നാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് ലൂസിന്ദ പറഞ്ഞു. 

അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ സേവിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പാര്‍ട്ടി രൂപീകരണത്തിന്റെ നടപടികള്‍ തുടങ്ങിരുയിരുന്നു. അയര്‍ലണ്ടിലെ എല്ലാ സാധാരണക്കാരെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും അവര്‍ പറഞ്ഞു. പരമ്പരാഗത പാര്‍ട്ടികള്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടതായി ആര്‍.ടി.ഇ മുന്‍ അവതാരകന്‍ കൂടിയായ എഡ്ഡി ഹോബ്‌സ് പറഞ്ഞ

Scroll To Top