Monday December 05, 2016
Latest Updates

പരസ്യ സംവാദത്തിന് കിരണ്‍ ബേദി തയ്യാറുണ്ടോയെന്ന് കേജരിവാളിന്റെ വെല്ലുവിളി 

പരസ്യ സംവാദത്തിന് കിരണ്‍ ബേദി തയ്യാറുണ്ടോയെന്ന് കേജരിവാളിന്റെ വെല്ലുവിളി 

ന്യൂഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുമ്പോള്‍ ഏതാനം മാസങ്ങള്‍ മുന്‍പ് വരെ സഹപ്രവര്‍ത്തകരായിരുന്ന കെജ്രിവാളും കിരണ്‍ ബേദിയും ആയുധമെടുക്കുന്നു.പരസ്യ സംവാദത്തിന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വെല്ലുവിളിച്ചിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ബേദിയെ വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട കിരണ്‍ ബേദിക്ക് അഭിനന്ദനങ്ങള്‍. നിഷ്പക്ഷമായി നില്‍ക്കുന്ന ഒരു മോഡറേറ്റര്‍ നയിക്കുന്ന പൊതു സംവാദത്തിലേക്ക് അവരെ ക്ഷണിക്കുകയാണ് എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. കിരണ്‍ ബേദി ട്വിറ്ററില്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന ബ്ലോക്ക് നീക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

വെല്ലുവിളി കിരണ്‍ ബേദി ഏറ്റെടുത്തു. ട്വിറ്ററിലല്ല നിയമസഭയ്ക്കുള്ളിലാകും സംവാദം നടക്കുകയെന്ന് കിരണ്‍ ബേദി പ്രതികരിച്ചു. അരവിന്ദ് കെജ്രിവാള്‍ സംവാദത്തില്‍ വിശ്വസിക്കുമ്പോള്‍ താന്‍ ജനസേവനത്തിലാണ് വിശ്വസിക്കുന്നതെന്നും കിരണ്‍ ബേദി പറഞ്ഞു.
നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരേ മത്സരിച്ചപ്പോഴും കെജ്രിവാള്‍ അദ്ദേഹത്തിനെയും വെല്ലുവിളിച്ചിരുന്ന

Scroll To Top