Monday December 05, 2016
Latest Updates

ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി റിലേഷന്‍ഷിപ്പ് ബില്‍ പാസായി 

ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി റിലേഷന്‍ഷിപ്പ് ബില്‍ പാസായി 

ഡബ്ലിന്‍ :സ്വവര്‍ഗ ദമ്പതികള്‍ക്കടക്കം കുട്ടികളെ ദത്തെടുത്ത് ഒപ്പം താമസിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി റിലേഷന്‍ഷിപ്പ് ബില്‍ സെനഡില്‍ പാസായി.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും 122 ഭേദഗതികള്‍ക്കും ശേഷമാണ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനൊപ്പം സെനറ്റര്‍മാരും ഏട്ടു മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടാണ് ഈ ബില്‍ പാസാക്കി എടുത്തത്. ബില്‍ നിയമമാകുന്നതിന് മുന്‍പായി അതിന്റെ ഗുണദോഷങ്ങളും വിവിധ വശങ്ങളും ചര്‍ച്ച ചെയ്തതിനാലാണ് ഇത് എട്ടു മണിക്കൂറോളം നീണ്ടു നിന്നത്.

വിവിധ കുടുംബ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഗാര്‍ഡിയന്‍ഷിപ്പ്, കസ്റ്റഡി, അഡോപ്ഷന്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ നല്‍കുന്ന ബില്ലാണിത്. ഇതില്‍
പറയുന്ന വ്യവസ്ഥകള്‍ പ്രകാരം സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താം.

ഒരു പാര്‍ട്ണറുമൊത്ത് താമസിക്കുകയും രണ്ടോ അതില്‍ കൂടുതലോ വര്‍ഷം കുട്ടികളെ പരിപാലിക്കുകയും ചെയ്ത ഒരാള്‍ക്ക് പാര്‍ട്ണറുമായി പിരിഞ്ഞ ശേഷം കുട്ടിയുടെ ഗാര്‍ഡിയന്‍ഷിപ്പിനായോ കസ്റ്റഡിക്കായോ അപേക്ഷിക്കാം.

സെനഡില്‍ നടന്ന വോട്ടെടുപ്പില്‍ 22 സെനറ്റര്‍മാരില്‍ രണ്ടു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

Scroll To Top