Monday December 05, 2016
Latest Updates

കേരള ഗവര്‍ണര്‍ നിയമനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം

കേരള ഗവര്‍ണര്‍ നിയമനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം

തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറാക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. പി സദാശിവത്തിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അതൃപ്തി അറിയിച്ചു. ഗവര്‍ണര്‍മാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാന ഗവര്‍ണര്‍മാരോട് അഭിപ്രായം ചോദിക്കുന്ന പതിവുണ്ടെന്നും എന്നാല്‍ സദാശിവത്തിന്റെ നിയമനത്തില്‍ തന്നോട അഭിപ്രായം തേടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

താന്‍ മുഖ്യമന്ത്രിയായ ശേഷം നാല് ഗവര്‍ണര്‍മാരെയാണ് കേന്ദ്രം നിയമിച്ചത്. അതിനു മുന്പ് അതേക്കുറിച്ച് കേന്ദ്രം അഭിപ്രായം തേടുകയും ചെയ്തിരുന്നു. അഭിപ്രായം ചോദിച്ചാല്‍ ഇത് സംബന്ധിച്ച് അഭിപ്രായം പറയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ആളെ ഗവര്‍ണറായി നിയമിക്കുന്നത് അസാധാരണ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ഗവര്‍ണറെ നിയമിച്ചതില്‍ അപാകതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

ഗവര്‍ണര്‍ നിയമനത്തെ വിമര്‍ശിച്ച് വിഎം സുധീരനും രംഗത്ത് വന്നിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം തമിഴ്‌നാടിന്റെ നോമിനിയാണെന്നാണ് ആക്ഷേപം. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ ഗവര്‍ണര്‍ പക്ഷപാതപരമായ തീരുമാനം എടുത്തേക്കുമെന്നും ആശങ്കയുണ്ട്. ഇതാണ് എതിര്‍പ്പ് രൂപകാകാന്‍ കാരണം. സദാശിവത്തിന്റെ നിയമനത്തിനെതിരെ ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷനും രംഗത്ത് വന്ന

Scroll To Top