Tuesday December 06, 2016
Latest Updates

കസ്തൂരി രംഗന്‍ വീഴ്ത്തിയത് സുധാകരനെയും ഡീന്‍ കുര്യാക്കോസിനെയും ,ഇന്നസെന്റിന്റെ വിജയത്തിന് പിന്നില്‍ ചാലക്കുടിയിലെ സ്ത്രീസമൂഹം

കസ്തൂരി രംഗന്‍ വീഴ്ത്തിയത് സുധാകരനെയും ഡീന്‍ കുര്യാക്കോസിനെയും ,ഇന്നസെന്റിന്റെ വിജയത്തിന് പിന്നില്‍ ചാലക്കുടിയിലെ സ്ത്രീസമൂഹം

കണ്ണൂര്‍ :കസ്തൂരി രംഗന്‍ കേരളത്തിലെ  യൂ ഡി എഫിനെ തോല്‍പ്പിച്ചോ ?പന്ത്രണ്ട് സീറ്റില്‍ വിജയം ഒതുക്കേണ്ടി വന്ന കോണ്‍ഗ്രസിന് കേരളത്തില്‍ ജയിക്കാമായിരുന്ന രണ്ട് മണ്ഡലങ്ങള്‍ കൂടിയുണ്ടായിരുന്നു.കണ്ണൂരും ,ഇടുക്കിയും.

ഈ രണ്ടു മണ്ഡലങ്ങളിലും യൂ ഡി എഫ് സ്ഥാനാര്‍ഥികള്‍ തോറ്റതിന് എല്‍ ഡി എഫ് കസ്തൂരി രംഗന് നന്ദി പറയണം.ഉള്ളത് തുറന്ന് പറയാനുള്ള തന്റേടം കാട്ടിയ പി ടി തോമസിന്, മലയോര കര്‍ഷകരുടെ പേരില്‍ മറുപടി പറയാന്‍ തയാറായ ഇടുക്കി ബിഷപ്പ് കാട്ടിയ ആര്‍ജവം വിശാസിസമൂഹത്തോടൊപ്പം മലയോര കര്‍ഷകരും ഏറ്റെടുത്തതോടെ ജോയിസ് ജോര്‍ജിന് പാര്‍ലമെന്റിലെയ്ക്കുള്ള വഴി തുറന്നു എന്നതാണ് യഥാര്‍ഥ്യം.

കണ്ണൂരിലാവട്ടെ കൊട്ടിയൂരിലെ സമരത്തിനു നേരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് അനുഭാവികളായ കര്‍ഷകരെ ‘നോട്ടയ്ക്ക്’ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നത് സുധാകരന്‍ പോലും സമ്മതിക്കും.
യൂ ഡി എഫിന്റെ കോട്ട എന്നറിയപ്പെട്ട ചാലക്കുടിയിലെ പരാജയത്തിന് കാരണവും ഇടതുമുന്നണിയുടെ സംഘടനാവൈഭവത്തില്‍ ഉപരിയായി ഇന്നസന്റ് എന്ന ബഹുമുഖ പ്രതിഭയോടുള്ള സാധാരണക്കാരുടെ അനുഭാവം മാത്രമാണ്.യാക്കോബായ സഭക്കാരുടെ മൂന്ന് ലക്ഷം വോട്ടും തനിക്കു കിട്ടുമെന്ന് കരുതി മണ്ഡലം മാറിയെത്തിയ പി സി ചാക്കോയെ മറ്റു സമുദായക്കാരും കൈവിടുന്ന അവസ്ഥയാണ് കണ്ടത്.അതേ സമയം സ്ത്രീ ജനങ്ങള്‍ ഒന്നടക്കം വെള്ളിത്തിരയിലെ നായകനെ വരവേല്‍ക്കുകയും ചെയ്തു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഇന്നസന്റിന്റെ ഇമേജിന്റെ(അതോ ഒരുതരം സഹതാപത്തിന്റെയോ) ഇല്ലായിരുന്നെങ്കില്‍ പിന്‍ ബലവുമില്ലായിരുന്നെങ്കില്‍ ഇടതുമുന്നണി അഞ്ച് സീറ്റില്‍ ഒതുങ്ങിയേനെയെന്നാണ് ഇലക്ഷന്‍ ഫലം നല്‍കുന്ന സൂചനകള്‍.

Scroll To Top