Sunday December 11, 2016
Latest Updates

ഒബാമ താജ് മഹല്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്തു കൊണ്ട് ?

ഒബാമ താജ് മഹല്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്തു കൊണ്ട് ?

ന്യൂ ഡല്‍ഹി : ഇന്ത്യയിലെത്തുന്ന അമേരിയ്ക്കന്‍ പ്രസിഡന്റെ ബറാക്ക് ഒബാമയും ഭാര്യ മിഷേലും താജ്മഹല്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഒമാബയുടെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായി ആഗ്ര സന്ദര്‍ശനം റദ്ദാക്കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 

ഒബാമ മടങ്ങുന്ന ജനവരി 27നാണ് ആഗ്ര സന്ദര്‍ശിയ്ക്കാന്‍ നിശ്ചയിച്ചിരുന്നത്. ഒബാമ സൗദി അറേബ്യ സന്ദര്‍ശിയ്ക്കുന്നതിനാലാണ് ആഗ്ര സന്ദര്‍ശനം മാറ്റി വെച്ചത് .എന്നാല്‍ സുപ്രീം കോടതിയുടെ ഒരു വിധിന്യായവും താജ്മഹല്‍ യാത്ര മുടങ്ങാന്‍ കാരണമായതായി പറയപ്പെടുന്നു.

താജ്മഹലിലേക്കുള്ള സന്ദര്‍ശകര്‍ 500 മീറ്റര്‍ അകലെ വാഹനങ്ങള്‍ ഒഴിവാക്കി അവിടെനിന്നും വൈദ്യുതകാറില്‍ വേണം കവാടത്തില്‍ എത്താന്‍ എന്നാണു സുപ്രീംകോടതി വിധിച്ചത്. ഇതു കര്‍ശനമായി പാലിക്കുമെന്ന നിലപാടാണ് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് എടുത്തത്. ബീസ്റ്റ് താജ്മഹലിനടുത്തേക്കു പോകാന്‍ അനുവദിക്കില്ല അഥവ കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ നിന്നും ഒഴിവ് വാങ്ങണമെന്നും യുപിയിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ നിലപാടെടുത്തു.

ബീസ്റ്റ് എന്ന കാറിലല്ലാതെ ഒബാമ യാത്രചെയ്യാന്‍ യുഎസ് സുരക്ഷാവിഭാഗം അനുവദിക്കില്ല. സുപ്രീംകോടതിയെ സമീപിച്ച് ഒഴിവ് വാങ്ങാന്‍ സമയമില്ലാത്ത സാഹചര്യത്തിലാണ് ഒബാമയുടെ താജ് സന്ദര്‍ശനം ഒഴിവാക്കേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്.

സൗദിയിലെ പുതിയ രാജാവുമായി ഒബാമ കൂടിക്കാഴ്ച്ച നടത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

അമേരിയ്ക്കന്‍ പ്രസിഡന്റിനും പത്‌നിയ്ക്കും ഊഷ്മളമായ വരവേല്‍പ്പ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം . കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ അമേരിയ്ക്കന്‍ പ്രശിഡന്റിനേയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിയ്ക്കും . പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ഒബാമയെ സ്വീകരിയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട് . രാഷ്ട്രപതി ഭവനിലാണ് സ്വീകരണ ചടങ്ങുകള്‍ നടക്കുക .ജനവരി 25 ഉച്ചയോടെ ഒബാമയും മോദിയും ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും . നയതന്ത്ര സഹകരണം വര്‍ധിപ്പിയ്ക്കലാണ് ചര്‍ച്ചയാവുക . കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും ഒബാമ പങ്കെടുക്കും .

റിപ്പബ്‌ളിക്ക് ദിനത്തില്‍ അതിഥിയായി എത്തുന്ന ആദ്യ അമേരിയ്ക്കന്‍ പ്രസിഡന്റാണ് ഒബാമ 

Scroll To Top