Saturday December 03, 2016
Latest Updates

അടിച്ചു’പൂസായി’ ഭരണനിര്‍വ്വഹണം ! ഈ രാജ്യം എങ്ങനെ നന്നാവാന്‍ ?

അടിച്ചു’പൂസായി’ ഭരണനിര്‍വ്വഹണം ! ഈ രാജ്യം എങ്ങനെ നന്നാവാന്‍ ?

ജോലി സമയത്ത് മദ്യപിക്കരുതെന്നുള്ളത് ഒട്ടുമിക്ക സ്ഥാപനങ്ങളും കര്‍ശനമായി നടപ്പില്‍ വരുത്തുന്ന ഒരു നിയമമാണ്. എന്നാല്‍ എല്ലാവരെയും ഭരിക്കാനായി ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് നിയമ നിര്‍മാണസഭയിലേക്കയക്കുന്നവര്‍ നിയമം പാസാക്കുന്നതേ മദ്യപിച്ചുകൊണ്ടായാല്‍? എന്തായി അവസ്ഥ. മോന്തായം തന്നെ വളഞ്ഞാല്‍ പിന്നെ പാവം പൊതുജനങ്ങളെ പഴി പറഞ്ഞിട്ടുകാര്യമുണ്ടോ?
ഡയലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് രണ്ടെണ്ണം വീശുന്ന സ്വഭാവക്കാരാണ് അധിക റ്റിഡിമാരും എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലും മദ്യപിച്ചാണ് സഭയിലേക്ക് കടന്നുവന്നത്.
രാഷ്ട്രീയ പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുന്‍പ് മദ്യം കഴിക്കാറുണ്ടെന്ന് ഒരു പ്രമുഖ ടിവി ചാനല്‍ നടത്തിയ സര്‍വ്വേയില്‍ 23ശതമാനം റ്റിഡിമാരും സമ്മതിച്ചിട്ടുണ്ട്. അത് വോട്ട് രേഖപ്പെടുത്താന്‍ വരുന്നതാണെങ്കില്‍ പോലും തങ്ങളുടെ ശീലം തുടരാറാണ് പതിവെന്നും അവര്‍ സമ്മതിക്കുന്നു.
പത്തില്‍ 9ശതമാനത്തോളം പേരും റ്റിഡിമാര്‍ക്കിടയില്‍ ആല്‍ക്കഹോള്‍ നിര്‍ത്തലാക്കേണ്ട ആവശ്യം ഇല്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്. എന്നാല്‍ 82ശതമാനത്തോളം റ്റിഡിമാരും അഭിപ്രായപ്പെട്ടത് ഡയലില്‍ വച്ച് മദ്യം വിതരണം ചെയ്യണ്ടതില്ലെന്നാണ്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി എതിര്‍പ്പുകള്‍ക്ക് വഴിയൊരുക്കാന്‍ റ്റിഡിമാരുടെ മദ്യപാനം വഴിവച്ചിട്ടുണ്ട്. ഒരുതവണ ഫിന്‍ഗീല്‍ റ്റിഡി ടോമി ബാറി മദ്യപിച്ച് സഭയിലെത്തി പാര്‍ട്ടി സഹപ്രവര്‍ത്തകയെ മടിയിലേക്ക് പിടിച്ചിരുത്തുന്ന ദൃശ്യങ്ങള്‍ ഡയല്‍ ടിവി ക്യാമറയില്‍ പതിഞ്ഞതും സഭയില്‍ വലിയ കോളിളക്കത്തിന് വഴിവച്ചിട്ടുണ്ടായിരുന്നു.
ഒട്ടേറെ രാഷ്ട്രീയക്കാര്‍ ഈ സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പല ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലും അബോര്‍ഷന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ ചര്‍ച്ച നടത്തിയ സമയത്തും പലരും മദ്യ ലഹരിയിലായിരുന്നുവെന്ന് സിന്‍ഫിന്‍ ഡെപ്യൂട്ടി മേരി ലൂ മക്‌ഡൊണാള്‍ഡ് ആരോപിച്ചു.
മദ്യപാനം തടയാന്‍ തങ്ങള്‍ക്കവകാശമില്ലെന്നും എന്നാല്‍ ജോലി സമയത്തെ മദ്യപാനം ഒഴിവാക്കണമെന്നും മേരി ലൂ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഒരു റ്റിഡി സഭ കൂടുന്ന സമയത്ത് ഒന്നോ രണ്ടോ പൈന്റ് കഴിക്കുകയാണെങ്കില്‍ അതൊരിക്കലും പൊതുജനങ്ങളെ ബാധിക്കില്ലെന്നാണ് മറ്റൊരു റ്റിഡിയായ ഇമ്മറ്റ് സ്‌റ്റേഗ് അഭിപ്രായപ്പെട്ടത്

Scroll To Top