Saturday December 10, 2016
Latest Updates

ഹൗത്തില്‍ വീട്ടമ്മയെയും കുഞ്ഞിനെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചു

ഹൗത്തില്‍ വീട്ടമ്മയെയും കുഞ്ഞിനെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചു

ഡബ്ലിന്‍: അമ്മയെയും കുഞ്ഞിനെയും കെട്ടിയിട്ടുകൊണ്ട് നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ ഹൗത്തിലുള്ള വീട് കൊള്ളയടിച്ചു. ഇന്നലെ പകല്‍ 9മണിയോടുകൂടിയാണ് വീട് കൊള്ളയടിക്കപ്പെട്ടത്.
വീട്ടില്‍ നിന്നും ആഭരണങ്ങളും പണവും കവര്‍ന്നിട്ടുണ്ട്.

9മണിയോടെയെത്തിയ രണ്ടു പുരുഷന്‍മാരാണ് റെയിഡിനെത്തിയതെന്ന വ്യാജേന അകത്തുകടന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വീട്ടമ്മയേയും അവരുടെ കുഞ്ഞിനെയും കെട്ടിയിടുകയും വീട് കൊള്ളയടിക്കുകയുമായിരുന്നു. ഹൗത്തിലെ കാസിന വ്യൂവിലുള്ള വീട്ടിലാണ് കള്ളന്‍മാര്‍ അക്രമം കാണിച്ചിരിക്കുന്നത്. അക്രമികള്‍ രണ്ടുപേര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഗാര്‍ഡ ശക്തമാക്കി.

കേബിള്‍ വയറുകള്‍ ഉപയോഗിച്ച് വീട്ടിലുള്ളവരെ കസേരയില്‍ കെട്ടിയിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. 9.20തോടെ ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുകടന്ന് രക്ഷപ്പെടുകയും ചെയ്തു.
വീട്ടുകാരിയുടെ കാറുകൂടി എടുത്തുകൊണ്ടാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടത്. കാര്‍ ഹൗത്ത് വില്ലേജില്‍ തന്നെ ഉപേക്ഷിച്ചതിനുശേഷമാണ് കള്ളന്‍മാര്‍ മുങ്ങിയിരിക്കുന്നത്. കാര്‍ കിടന്നിരുന്ന സ്ഥലത്തു നിന്നും ഗാര്‍ഡ തെളിവുകള്‍ ശേഖരിച്ചു.

വീട്ടമ്മ സ്വയം തന്നെ കെട്ടുകള്‍ അഴിച്ച് അയല്‍ക്കാരെ അലാറം അടിച്ച് വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരാണ് ഗാര്‍ഡയെ വിളിച്ചറിയിച്ചത്.
ഡെന്റിസ്റ്റായ അവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കള്ളന്‍മാര്‍ എത്തിയത്. ഇതുവരെയായി അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Scroll To Top